• HOME
  • »
  • NEWS
  • »
  • crime
  • »
  • ഒന്‍പതാം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടു; അധ്യാപകനും ക്ലാർക്കിനും വിദ്യാർത്ഥികളുടെ മർദനം

ഒന്‍പതാം ക്ലാസ് പരീക്ഷയിൽ പരാജയപ്പെട്ടു; അധ്യാപകനും ക്ലാർക്കിനും വിദ്യാർത്ഥികളുടെ മർദനം

ഒൻപതാം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ 31 വിദ്യാർഥികൾ പരാജയപ്പെട്ടിരുന്നു

  • Last Updated :
  • Share this:
    പരീനക്ഷയിൽ പരാജയപ്പെട്ടതിന് അധ്യപകനെയും സ്കൂൾ അധ്യാപകനെയും മർദിച്ച് വിദ്യാർഥികൾ. ജാർഖണ്ധിലെ ദുംക ജില്ലയിലാണ് സംഭവം. ഒൻപതാം ക്ലാസ് പരീക്ഷഫലം പ്രസിദ്ധീകരിച്ചപ്പോൾ 31 വിദ്യാർഥികൾ പരാജയപ്പെട്ടിരുന്നു. ഇതിൽ 11 കുട്ടികൾ സ്കൂളിലെത്തി അധ്യാപകനെയും ക്ലാർക്കിനെയും മർദിക്കുകയായിരുന്നു.

    സ്കൂൾ അധികൃതർ പരാതി നൽകാത്തതിനാൽ കേസെടുത്തിട്ടില്ല. സ്‌കൂൾ അധികൃതരോട് പരാതി എഴുതിനൽകാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കുട്ടികളുടെ ഭാവിയെക്കരുതി അവർ അതിനു തയ്യാറായില്ല എന്ന് പൊലീസ് പറഞ്ഞു.

    Also Read-പൊലീസ് സ്റ്റേഷന് മുന്നില്‍ വിദ്യാർഥികളുടെ 'തല്ലുമാല'; കൂട്ടത്തല്ല് പട്ടാമ്പിയിൽ‌

    സംഭവത്തിൽ പത്തു വിദ്യാർഥികളെ സസ്പെന്‍‍ഡ് ചെയ്തു. പ്രാക്ടിക്കൽ പരീക്ഷയ്ക്ക് അധ്യാപകൻ മാർക്ക് കുറച്ചെന്ന് വിദ്യാർഥികൾ ആരോപിച്ചു. 200 ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്കൂളിലാണ് സംഭവം നടന്നത്.
    Published by:Jayesh Krishnan
    First published: