ട്യൂഷനെടുക്കുന്നതിനിടെ വിദ്യാര്‍ഥിനിയ്ക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം; അധ്യാപകന്‍ അറസ്റ്റിൽ
ട്യൂഷനെടുക്കുന്നതിനിടെ വിദ്യാര്‍ഥിനിയ്ക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം; അധ്യാപകന്‍ അറസ്റ്റിൽ
ട്യൂഷൻ എടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ സമീപത്ത് ഇരിക്കാൻ ശ്രമിക്കുകയും മദ്യം കുടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു
Last Updated :
Share this:
വഡോദര: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ബലമായി മദ്യം കുടിപ്പിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. ട്യൂഷനെടുക്കുന്നതിനിടെയായിരുന്നു വിദ്യാർഥിനിയ്ക്ക് മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ അധ്യാപകനായ പ്രശാന്ത് ഖോസ്ലയെ പൊലീസ് അറസ്റ്റ് ചെയ്തു.
വഡോദരയിലെ നിസാംപുര പ്രദേശത്താണ് ഇയാൾ ട്യൂഷൻ സെന്റർ നടത്തുന്നത്. ട്യൂഷൻ എടുക്കുന്നതിനിടെ വിദ്യാർഥിനിയുടെ സമീപത്ത് ഇരിക്കാൻ ശ്രമിക്കുകയും മദ്യം കുടിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുട്ടി വിസമ്മതിച്ചതോടെ ഇയാൾ ബലമായി മദ്യം കുടിപ്പിച്ചു.
അമിതമായി മദ്യപിച്ച പ്രതി കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. ഇയാള്‍ പിന്നീട് വിദ്യാർഥിനിയെ വീട്ടിൽ നിന്നിറക്കിവിടുകയും ചെയ്തു. രാത്രിയോടെ കുട്ടി അബോധാവസ്ഥയിലാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതിനിടെ ബോധം വന്ന കുട്ടി പൊലീസിനോട് നടന്ന കാര്യങ്ങൾ വെളിപ്പെടുത്തി.
തുടർന്ന് ട്യൂഷൻ അധ്യാപകനായ പ്രശാന്തിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസെടക്കം രണ്ടു കേസുകളിലാണ് പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്.
Murder | ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള തർക്കത്തിനിടെ അച്ഛൻ മകനെ വെട്ടിക്കൊന്നു
ഭോപ്പാൽ: ബൈക്കിന്റെ താക്കോലിനെ ചൊല്ലിയുള്ള തർക്കത്തിനിടെ മകനെ അച്ഛൻ വെട്ടിക്കൊന്നും. മധ്യപ്രദേശിലെ ദാമോയിലാണ് സംഭവം. കോടാലികൊണ്ട് മകന്റെ കൈ വെട്ടിമാറ്റുകയായിരുന്നു. സന്തോഷ് പട്ടേൽ രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു. മകന്റെ ഇടതു കൈ വെട്ടിമാറ്റിയ ശേഷം പൊലീസ് പിതാവ് മോത്തി പട്ടേൽ(51) പൊലീസ് ഔട്ട് പോസ്റ്റിലെത്തി.
മോത്തി പട്ടേലും മൂത്ത മകൻ രാം കിസനും സന്തോഷ് പട്ടേലിനോട് ബൈക്കിന്റെ താക്കോൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ താക്കോൽ നൽകാൻ വിസമ്മതിച്ചതോടെ ഇരുവരും തമ്മിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ മകന്റെ കൈ കോടാലി കൊണ്ട് വെട്ടിയ ശേഷം അറുത്തുമാറ്റുകയായിരുന്നു. കൈയുമായി ജറാത്ത് പൊലീസ് ഔട്ട് പോസ്റ്റിലെത്തുകയും ചെയ്തു.
തുടർന്ന് പൊലീസ് സംഘം സംഭവസ്ഥലത്ത് എത്തി സന്തോഷിനെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് ജില്ലാ ആശുപത്രിയിലും എത്തിച്ചിരുന്നു. എന്നാൽ കൈ മുറിച്ചതിനെ തുടർന്ന് രക്തം വാർന്ന് മരിക്കുകയായിരുന്നു. സംഭവത്തിൽ മോത്തി പട്ടേലിനെയും രാം കിസനെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.