നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കുട്ടികൾക്ക് ഓർമ്മ ശക്തി കൂടാൻ ഇഞ്ചക്ഷൻ നൽകിയ അധ്യാപകൻ അറസ്റ്റിൽ

  കുട്ടികൾക്ക് ഓർമ്മ ശക്തി കൂടാൻ ഇഞ്ചക്ഷൻ നൽകിയ അധ്യാപകൻ അറസ്റ്റിൽ

  വിദ്യാർത്ഥികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അസ്വസ്ഥതകൾ പ്രകടിപ്പിച്ച ചില വിദ്യാർഥികളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡൽഹി: ഓർമ്മ ശക്തി കൂട്ടാൻ വിദ്യാർഥികൾക്ക് കുത്തിവയ്പ്പ് എടുത്ത ട്യൂഷൻ അധ്യാപകൻ അറസ്റ്റിലായി. ഡൽഹിയിലാണ് സംഭവം. കിഴക്കൻ ഡൽഹിയിലെ മണ്ഡവാലിയിൽ 6 മുതൽ 9 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സൌജന്യമായി ട്യൂഷൻ എടുത്തിരുന്ന 20കാരനെയാണ് ഡൽഹി പൊലീസ് അറസ്റ്റു ചെയ്തത്. ബിഎ രണ്ടാം വർഷ വിദ്യാർത്ഥി കൂടിയായ ഇയാളുടെ പേര് സന്ദീപ് എന്നാണ് ഡൽഹി പൊലീസ് അറിയിച്ചു.

   കഴിഞ്ഞ ദിവസം ട്യൂഷൻ കഴിഞ്ഞു വിദ്യാർഥിയെ വിളിക്കാനായി എത്തിയപ്പോഴാണ് സന്ദീപ് തന്‍റെ മകൾക്ക് കുത്തിവെയ്പ്പ് എടുക്കുന്നത് രക്ഷിതാവ് കണ്ടത്. ഇതേത്തുടർന്നാണ് രക്ഷിതാവ് പൊലീസിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പഠിക്കാനായി എത്തിയ എല്ലാ വിദ്യാർഥികൾക്കും സന്ദീപ് കുത്തിവെയ്പ്പ് എടുത്തതായി വ്യക്തമായത്. എൻഎസ് സൊല്യൂഷൻസ് എന്ന ഇഞ്ചക്ഷനാണ് കുട്ടികൾക്ക് എടുത്തതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

   എൻ‌എസ് സൊല്യൂഷൻ ഇഞ്ചക്ഷന നൽകിയാൽ കുട്ടികളുടെ ഓർമ്മ ശക്തി മെച്ചപ്പെടുമെന്ന് താൻ യൂട്യൂബിൽ കണ്ടതായി സന്ദീപ് പൊലീസിനോട് പറഞ്ഞു. "സന്ദീപിനെതിരെ മണ്ഡവാലി പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ”ഈസ്റ്റ് ഡൽഹി ഡിസിപി ദീപക് യാദവ് പറഞ്ഞു.

   Also Read-സ്വവർഗാനുരാഗികളായ യുവതികളെ മുറിയിൽ പൂട്ടിയിട്ട് ബന്ധുക്കൾ; പൊലീസെത്തി രക്ഷിച്ചു

   ഐപിസി സെക്ഷൻ 336 പ്രകാരം (അശ്രദ്ധമായ പ്രവൃത്തിയിലൂടെ മനുഷ്യ ജീവൻ അപകടത്തിലാക്കുന്നു) സന്ദീപിനെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർത്ഥികളെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. അസ്വസ്ഥതകൾ പ്രകടിപ്പിച്ച ചില വിദ്യാർഥികളെ ആശുപത്രിയിൽ നിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സന്ദീപിന്‍റെ വീട്ടിൽ റെയ്ഡ് നടത്തിയ പൊലീസ് ഇഞ്ചക്ഷൻ സിറിഞ്ചുകൾ മരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

   വിദ്യാർഥികൾക്ക് സൌജന്യമായി ട്യൂഷൻ എടുത്തു നൽകാമെന്ന് വാഗ്ദാനം ചെയ്തു സന്ദീപ് രംഗത്തെത്തിയതോടെയാണ് വിദ്യാർഥികളെ അയച്ചു തുടങ്ങിയതെന്ന് രക്ഷിതാക്കൾ പറയുന്നു. തങ്ങളോട് നല്ല രീതിയിൽ ഇടപെടുന്നതിനാൽ ഇയാളെ കുറിച്ച് മറ്റ് സംശയങ്ങളൊന്നും തോന്നിയിരുന്നില്ലെന്ന് അവർ പറഞ്ഞു. സംഭവത്തിൽ സന്ദീപ് അറസ്റ്റിലായതോടെ കൂടുതൽ രക്ഷിതാക്കൾ പരാതിയുമായി മണ്ഡവാലി പൊലീസ് സ്റ്റേഷനിൽ എത്തിയതായാണ് വിവരം. ഇയാളെ റിമാൻഡ് ചെയ്തിട്ടുണ്ട്. കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് ഡൽഹി പൊലീസ് അറിയിച്ചിട്ടുണ്ട്.

   ഇന്ന് ഞെട്ടിപ്പിക്കുന്ന മറ്റൊരു സംഭവത്തിൽ  മദ്യപിക്കാന്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് യുവാവ് സഹോദരനെ കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ താനെയിലാണ് നിഷ്ഠൂരമായ കൊലപാതകം അരങ്ങേറിയത്. ശനിയാഴച ഉച്ചയോടെയായിരുന്നു സംഭവം. മദ്യപിക്കാന്‍ പണം ആവശ്യപ്പെട്ടപ്പോള്‍ ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ ക്ഷുഭിതനായ യുവാവ് സമീപത്തിരുന്ന വലിയ കല്ല് എടുത്ത് സഹോദരനെ അടിച്ചുകൊല്ലുകയായിരുന്നു. ഗുരുതരമായി പരിക്കറ്റ സഹോദരന്‍ സംഭവസ്ഥലത്തു വച്ചുതന്നെ മരിച്ചു. മദ്യലഹരിയിലായിരുന്നു യുവാവെന്നും ദൃക്സാക്ഷികൾ പറയുന്നു. സംഭവത്തിന് പിന്നാലെ പ്രതി ഓടിരക്ഷപ്പെട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. യുവാവിനെതിരെ ഐപിസി 302 വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് പറഞ്ഞു.
   Published by:Anuraj GR
   First published:
   )}