• HOME
  • »
  • NEWS
  • »
  • crime
  • »
  • Teacher arrested| പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത 26കാരിയായ അധ്യാപിക പിടിയിൽ

Teacher arrested| പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ വിവാഹം ചെയ്ത 26കാരിയായ അധ്യാപിക പിടിയിൽ

മാർച്ച് അഞ്ചിന് സ്കൂളിലേക്ക് പോയ വിദ്യാർഥി വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ (Student) വിവാഹം ചെയ്ത സംഭവത്തിൽ 26കാരിയായ അധ്യാപിക (Teacher) പിടിയിൽ. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് (Tiruchirappalli) സംഭവം. മാർച്ച് അഞ്ചിന് സ്കൂളിലേക്ക് പോയ വിദ്യാർഥി വീട്ടിൽ തിരിച്ചെത്താതിരുന്നതോടെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

    തുറയൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കുട്ടിയെ കാണാതായ അതേ ദിവസം മുതൽ സ്കൂളിലെ അധ്യാപികയേയും കാണാതായതായി വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിവാഹ വിവരം പുറത്തറിയുന്നത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ അധ്യാപികക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

    സ്വകാര്യ സ്കൂളിലെ അധ്യാപികയാണ് അറസ്റ്റിലായത്. 11ാം ക്ലാസ് വിദ്യാർഥിയെയാണ് ഇവർ വിവാഹം ചെയ്തത്. മാർച്ച് 11നാണ് കുട്ടിയെ കാണാനില്ലെന്ന് കാട്ടി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.

    English Summary: A 26-year-old teacher of a private school in Trichy, Tamil Nadu, has been arrested under Pocso Act for marrying a 17-year-old Class-11 student. The incident came to light after the parents of the 17-year-old boy filed a missing complaint on March 11, with Thuraiyur Police.

    രണ്ടുവയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ അമ്മാവൻ അറസ്റ്റിൽ

    കർണാടകയിലെ അത്തിബെലെയിൽ രണ്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ അമ്മാവന്‍ അറസ്റ്റിൽ. വീട്ടിലേക്ക് സാധനം വാങ്ങാന്‍ പെൺകുട്ടിയുടെ കൂടെ കാറിൽ പോകുമ്പോഴാണ് അതിക്രമമുണ്ടായതെന്ന് പൊലീസ് അറിയിച്ചു. ബലാത്സംഗത്തിനിടെ നിലവിളിച്ച പെൺകുട്ടിയെ ഇയാൾ മർദ്ദിച്ചതാണ് മരണത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.

    അന്വേഷണത്തിന്‍റെ തുടക്കത്തിൽ കാർ യാത്രക്കിടെ പെട്ടെന്ന് ബ്രേക്ക് ചവിട്ടിയപ്പോൾ മുൻ സീറ്റിലിരുന്ന പെൺകുട്ടി വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തതാണ് മരണത്തിനിടയാക്കിയതെന്നാണ് ആദ്യം പ്രതി പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഈ വാദത്തിൽ സംശയം തോന്നിയ പൊലീസുകാർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. പോസ്റ്റ്മാർട്ടത്തിൽ ലൈംഗികാതിക്രമത്തെ തുടർന്നാണ് പെൺകുട്ടി മരിച്ചതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

    കൂടുതൽ ചോദ്യം ചെയ്യലിനിടെ 31 കാരനായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. അബോധവസ്ഥയിലായ പെൺകുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രാമധ്യേ പെൺകുട്ടി മരിക്കുകയായിരുന്നെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

    ട്രക്ക് ഡ്രൈവറായ പ്രതിയുടെ വീട്ടിൽ മാർച്ച് 20നായിരുന്നു കുട്ടിയും കുടുംബവും എത്തിയത്. ചിക്കൻ വാങ്ങാനായി പെൺകുഞ്ഞിനെയും കൂട്ടി ഇയാൾ കാറിൽ‌ പുറത്തേക്ക് പോവുകയായിരുന്നു. പിന്നാലെ കാറിൽ വെച്ച് കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിക്കാൻ ഇയാൾ ശ്രമിച്ചു. കുഞ്ഞ് കരഞ്ഞതോടെ ഇയാൾ‌ മർദിച്ചു. ഇതോടെ കുഞ്ഞ് അബോധാവസ്ഥയിലായി. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചുവെങ്കിലും യാത്രാമധ്യേ വെച്ച് കുഞ്ഞ് മരിച്ചു.
    Published by:Rajesh V
    First published: