നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ഒളിക്യാമറ; അധ്യാപകന്‍ അറസ്റ്റില്‍

    പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ ഒളിക്യാമറ; അധ്യാപകന്‍ അറസ്റ്റില്‍

    പ്രതി മൊബൈല്‍ ഫോണ്‍ ശുചി മുറിക്ക് സമീപം വെക്കുന്നത് കണ്ട കുട്ടിയാണ് പോലീസിന് പരാതി നല്‍കിയത്

    • Share this:
      കണ്ണൂര്‍: പെണ്‍കുട്ടികളുടെ ശുചി മുറിയില്‍ മൊബൈല്‍ ക്യാമറ വെച്ച അധ്യാപകന്‍ അറസ്റ്റിലായി. കണ്ണൂര്‍ പിണറായിയിലാണ് സംഭവം.

      വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് പിണറായി പൊലീസ് അറസ്റ്റ് ചെയ്തത്. ശുചിമുറിയില്‍ ക്യാമറ ഓണ്‍ ചെയ്ത് വെയ്ക്കുകയായിരുന്നു പ്രതി. പ്രതിയുടെ ഫോണില്‍ നിന്ന് പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തി.

      പ്രതി മൊബൈല്‍ ഫോണ്‍ ശുചി മുറിക്ക് സമീപം വെക്കുന്നത് കണ്ട കുട്ടിയാണ് പോലീസിന് പരാതി നല്‍കിയത്. പരാതിയില്‍ പൊലീസ് കേസെടുത്തു.

      ട്യൂഷൻ കഴിഞ്ഞുവരുന്നതിനിടെ വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പെൺകുട്ടി തന്നെ യുവാവിനെ പിടികൂടി

      കോഴിക്കോട്: ട്യൂഷന്‍ ക്ലാസ് കഴിഞ്ഞുവരുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് (Plus One) നേരെ പട്ടാപ്പകല്‍ യുവാവിന്റെ ലൈംഗികാതിക്രമം. കോഴിക്കോട് നഗരത്തില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. യുവാവിനെ വിദ്യാര്‍ഥിനി തന്നെ പിടികൂടി പോലീസിലേല്‍പ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പാളയം സ്വദേശിയായ ബിജു(30)വിനെ കസബ പൊലീസ് കസ്റ്റഡിയിലെടുത്തു.

      വിദ്യാര്‍ഥിനി രാവിലെ ക്ലാസ് കഴിഞ്ഞ് പഠിക്കുന്ന സ്‌കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കടന്നുപിടിക്കുകയായിരുന്നു. പിന്നാലെ ഇയാള്‍ കുതറിയോടി മറ്റൊരു വിദ്യാര്‍ഥിനിയേയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വിദ്യാര്‍ഥിനി തന്നെ ഇയാളെ പിന്തുടര്‍ന്ന് ഷര്‍ട്ടില്‍ പിടിച്ച് വീഴ്ത്തുകയായിരുന്നു. ഇതോടെ നാട്ടുകാര്‍ തടിച്ചുകൂടുകയും ബിജുവിനെ തടഞ്ഞുവെക്കുകയും ചെയ്തു. പിങ്ക് പൊലീസ് എത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്.

      Also Read- Kottiyoor Rape| കൊട്ടിയൂർ പീഡന കേസ് പ്രതി ഫാദർ റോബിൻ വടക്കുംചേരിക്ക് ശിക്ഷയിൽ ഇളവ്; 20 വർഷം തടവ് 10 വർഷമായി കുറച്ചു

      ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളതുപോലെ പെരുമാറുന്നതായി പൊലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരേ പോക്‌സോ കേസ് ചുമത്തുമെന്ന് പൊലീസ് പറഞ്ഞു.
      Published by:Karthika M
      First published: