• HOME
  • »
  • NEWS
  • »
  • crime
  • »
  • സ്പെഷ്യല്‍ ക്ലാസിന്റെ പേരില്‍ വിളിച്ചുവരുത്തി ഹൈസ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ റിമാന്‍ഡില്‍

സ്പെഷ്യല്‍ ക്ലാസിന്റെ പേരില്‍ വിളിച്ചുവരുത്തി ഹൈസ്കൂൾ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ റിമാന്‍ഡില്‍

സ്പെഷ്യല്‍ ക്ലാസ് എടുക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയില്‍ വച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു

  • Last Updated :
  • Share this:
    തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ സ്പെഷ്യല്‍ ക്ലാസ് എടുക്കാനെന്ന വ്യാജേന വിളിച്ചുവരുത്തി ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ റിമാന്‍ഡില്‍. കോഴിക്കോട് ഇയ്യാട് സ്വദേശി അബ്ദുല്‍ ഖയ്യിനെയാണ് പൊലീസ് പിടികൂടിയത്. 44 കാരനായ പ്രതി സ്പെഷ്യല്‍ ക്ലാസ് എടുക്കാനെന്ന വ്യാജേന ആളൊഴിഞ്ഞ സമയം നോക്കി സ്കൂളിലെ ലൈബ്രറിയില്‍ വച്ചും പ്രതി താമസിക്കുന്ന വീട്ടിലേക്കും കുട്ടിയെ വിളിച്ചുവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവശേഷം ഈ വിവരം പുറത്ത് പറഞ്ഞാല്‍ ആക്രമിക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി.

    ഇരിങ്ങാലക്കുട ഡിവൈ എസ് പി ബാബു കെ തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട പൊലീസ് ഇൻസ്പെക്ടർ അനീഷ് കരീം, എസ് ഐമാരായ ഷാജൻ, ക്ലീറ്റസ്, ജോർജ്, സീനിയർ സി പി‌ ഒമാരായ ഉമേഷ്, സോണി, മെഹ്റുന്നിസ, എ കെ രാഹുൽ, സി പി ഒ ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

    ബസ് യാത്രക്കിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ച കേസില്‍ കണ്ടക്ടര്‍ക്ക് നാല് വര്‍ഷം തടവ്

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബസ് യാത്രക്കിടെ അപമാനിച്ചെന്ന കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അമ്പതിനായിരം രൂപ പിഴയും വിധിച്ച് കോടതി. മലപ്പുറം എടപ്പാള്‍ സ്വദേശി ജബ്ബാറിനെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷിച്ചത്. 2019 ഡിസംബര്‍ ആറിനായിരുന്നു പരാതിക്കിടയാക്കിയ ആക്രമണമുണ്ടായത്. പാലക്കാട് ഗുരുവായൂര്‍ പാതയില്‍ ഓടുന്ന ബസില്‍ കണ്ടക്ടറായിരുന്ന എടപ്പാള്‍ സ്വദേശി ജബ്ബാര്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപമാനിച്ചുവെന്നതാണ് കേസ്.

    പരാതിയുടെ അടിസ്ഥാനത്തില്‍ പട്ടാമ്പി പൊലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പ്രതിക്ക് നാല് വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കണം. പട്ടാമ്പി അതിവേഗ കോടതി ജഡ്ജി സതീഷ് കുമാറിന്റേതാണ് വിധി. പട്ടാമ്പി എസ് ഐ ആയിരുന്ന അബ്ദുള്‍ ഹക്കീമാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് പതിനൊന്ന് സാക്ഷികളെ വിസ്തരിച്ചു. പതിനാറ് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി.
    Published by:Rajesh V
    First published: