പന്ത്രണ്ടുവയസുകാരിയെ അശ്ലീല വീഡിയോ കാണിച്ചു; അധ്യാപിക അറസ്റ്റിൽ

പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്. 

News18 Malayalam | news18-malayalam
Updated: May 23, 2020, 12:16 PM IST
പന്ത്രണ്ടുവയസുകാരിയെ അശ്ലീല വീഡിയോ കാണിച്ചു; അധ്യാപിക അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
കോഴിക്കോട്: പന്ത്രണ്ടുവയസ്സുകാരിക്ക് ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുകൊടുത്ത കേസിൽ അധ്യാപിക അറസ്റ്റില്‍. താമരശ്ശേരി വെഴുപ്പൂര്‍ അമ്പലക്കുന്ന് ലീലാമണി(35)യെ ആണ് താമരശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

വീടിനുസമീപത്തെ കളിസ്ഥലത്ത് എത്തിയ വിദ്യാര്‍ഥിനിയെ മാറ്റി നിര്‍ത്തി അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചുകൊടുത്തുവെന്നാണ് പരാതി. പെൺകുട്ടി വീട്ടുകാരോട് പരാതിപ്പെട്ടതിനെ തുടർന്ന് ചൈൽഡ് ലൈൻ ഇടപെട്ടതോടെയാണ് കേസായത്.

പോക്സോ നിയമപ്രകാരം കേസെടുത്ത പൊലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തി തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അധ്യാപികയെ അറസ്റ്റ് ചെയ്തത്.

TRENDING:Bev Q App | മര്യാദക്ക് ആപ്പ് ഇറക്കിയാൽ നിനക്ക് കൊള്ളാമെന്ന് 'കുടിയന്മാർ'; അധികം നീളില്ലെന്ന് സ്റ്റാർട്ടപ്പ് കമ്പനി [NEWS]സൗഹൃദവും പകയും കൊതിയും നിറഞ്ഞൊരു സസ്പെൻസ് ത്രില്ലർ; നടന്നത് പരിയാരം വനംവകുപ്പ് ഓഫീസിൽ [NEWS]Mohanlal Movie Challenge | മോഹൻലാലിന്റെ ഈ സിനിമകളിൽ എത്രയെണ്ണം നിങ്ങൾ കണ്ടിട്ടുണ്ട്? [PHOTOS]

സ്വകാര്യ സ്‌കൂളില്‍ താല്‍ക്കാലിക അധ്യാപികയായ ലീലാമണി പന്ത്രണ്ടുകാരിയുടെ മാതാവിനോട് അശ്ലീല രീതിയില്‍ പെരുമാറിയിരുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് മഞ്ചേരി സബ് ജയിലിലേക്കയച്ചു.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: May 23, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading