• HOME
  • »
  • NEWS
  • »
  • crime
  • »
  • Pocso Case | പതിനഞ്ചുകാരിക്ക് നേരെ പീഡനശ്രമം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍‌

Pocso Case | പതിനഞ്ചുകാരിക്ക് നേരെ പീഡനശ്രമം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റില്‍‌

കൂടുതൽ കുട്ടികൾക്കെതിരെ അതിക്രമം നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്

  • Share this:
    മലപ്പുറത്ത് പോക്സോ കേസിൽ (Pocso Case) അധ്യാപകൻ അറസ്റ്റിൽ (Arrest). പതിനഞ്ചുകാരിയായ വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് മമ്പാട് സ്വദേശി അബ്ദുൽ സലാം (57) പിടിയിലായത്. പല തവണ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പെൺകുട്ടിയുടെ മൊഴി പൊലീസിന് ലഭിച്ചിട്ടുണ്ട്. ചൈൽഡ് ലൈൻ മുഖേനയാണ് നിലമ്പൂർ പൊലീസ് വിവരം അറിയുന്നത്. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ കുട്ടികൾക്കെതിരെ അതിക്രമം നടത്തിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്.

    ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു; യുവാവ് അറസ്റ്റില്‍


    മലപ്പുറം: ആല്‍ബത്തില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി യുവതിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍. പറപ്പൂര്‍ മുല്ലപ്പറമ്പ് തൈവളപ്പില്‍ സക്കരിയ(33)നെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റുചെയ്തത്. കുറ്റിപ്പുറത്തുവെച്ച് നിക്കാഹ് ചെയ്തതായി വിശ്വസിപ്പിച്ച് ലൈംഗിക പീഡനത്തിരയാക്കിയെന്നാണ് യുവതിയുടെ പരാതി

    Also Read- എട്ടാംക്ലാസുകാരിയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു, പീഡിപ്പിച്ചു; സ്‌കൂൾ അധ്യാപകന് 9 വർഷം തടവ്

    കൊല്ലം സ്വദേശിനിയും കോട്ടയ്ക്കലില്‍ താമസക്കാരിയുമായ 27 കാരിയാണ് കോട്ടക്കല്‍ പൊലീസില്‍ പരാതി നല്‍കിയത്. ജനുവരി രണ്ടിന് വയനാട്ടിലുള്ള മേക്കപ്പ്മാന്റെ വീട്ടില്‍ വെച്ചും ആറിന്‌പെരിന്തല്‍മണ്ണയിലെ റെസിഡന്‍സിയിലും 16ന് കോഴിക്കോട് വെച്ചും പലദിവസങ്ങളില്‍ പീഡിപ്പിച്ചുവെന്ന് പരാതിയില്‍ പറയുന്നു.

    Also Read- യുപിയിൽ ആശുപത്രിയിലെ തീവ്ര പരിചരണ യൂണിറ്റിൽ ഉറുമ്പരിച്ച് മൂന്ന് ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

    അന്വേഷണത്തിനിടയില്‍ യുവാവ് കോട്ടയത്തുണ്ടെന്ന് വിവരം ലഭിച്ചു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഇന്‍സ്‌പെക്ടര്‍ സുനില്‍ പുളിക്കലിന്റെ നിര്‍ദേശപ്രകാരം എസ്.ഐ. ഷൈലേഷ് കുമാറും സംഘവും കോട്ടയം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ നിന്ന് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

    സ്കൂൾ പരിസരത്തു വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; 18കാരൻ അറസ്റ്റിൽ


    കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര പുത്തൂർ കോട്ടത്തലയിൽ സരിഗ ജംഗ്ഷനിൽ അശ്വിൻ ഭവനിൽ അജികുമാറിന്‍റെ മകൻ 18 വയസുള്ള അശ്വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്കൂൾ പരിസരത്തു വച്ച് പരിചയപ്പെട്ട പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി മെസ്സേജ് അയച്ചും ഫോൺ വിളികളിലൂടെയും വശത്താക്കി പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടി വീട്ടുകാരോട് പറഞ്ഞതോടെയാണ് വിവരം പുറത്തായത്. വീട്ടുകാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
    Published by:Arun krishna
    First published: