സ്കൂളിന്റെ കായിക വളർച്ചക്ക് മുതൽക്കൂട്ടായ അധ്യാപകൻ അഴിക്കുള്ളിലായത് ലൈംഗിക ചൂഷണത്തിന്

സ്കൂൾ സമയം കഴിഞ്ഞ് രണ്ട് വിദ്യാർത്ഥികളെ വീതം വാഹനത്തിൽ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു ഇയാൾ വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നത്

News18 Malayalam | news18-malayalam
Updated: November 23, 2019, 12:08 PM IST
സ്കൂളിന്റെ കായിക വളർച്ചക്ക് മുതൽക്കൂട്ടായ അധ്യാപകൻ അഴിക്കുള്ളിലായത് ലൈംഗിക ചൂഷണത്തിന്
അറസ്റ്റിലായ ബോബി സി ജോസഫ്
  • Share this:
തിരുവനന്തപുരം: നെടുമങ്ങാട് താലൂക്കിലെ ഒരു സ്കൂളിലെ കായികാധ്യാപകനായ ബോബി സി ജോസഫ് വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി എന്ന വാർത്ത സഹപ്രവർത്തകരിലും പൂർവകാല വിദ്യാർത്ഥികളിലും ഉണ്ടാക്കിയ ഞെട്ടൽ ചെറുതല്ല. വർഷങ്ങളായി
സ്കൂളിന്റെ കായികപരമായ വളർച്ചക്ക് നട്ടെല്ലായിരുന്നു ഈ കായികാധ്യാപകൻ. ബോബി സി ജോസഫിന്റെ കാര്യക്ഷമമായ ഇടപെടൽ കൊണ്ട് മാത്രമാണ് സ്കൂളിന് ഒരു മൈതാനം പോലും ലഭിക്കുന്നത്. നിരവധി കായിക നേട്ടങ്ങളും ഇയാൾ സ്കൂളിന് സമ്മാനിച്ചു.

ഏതൊരു ആവശ്യത്തിനും കൂടെ നില്കുമെന്നതിനാൽ സഹപ്രവർത്തകർക്കും പൂർവകാല വിദ്യാർത്ഥികൾക്കും ഒരു പോലെ പ്രിയങ്കരൻ. എന്നാൽ ഇയാൾക്കെതിരെ ഒരു വിദ്യാർത്ഥിയുടെ പരാതിയിൽ നിന്ന് തുടങ്ങിയ അന്വേഷണമാണ് പിന്നീട് പല കാര്യങ്ങങ്ങളുടെയും ചുരുളഴിച്ചത്. ആദ്യം ഒരു വിദ്യാർത്ഥി മാത്രമാണ് മൊഴി നല്കിയിരുന്നതെങ്കിൽ പിന്നീട് പോലീസിന്റെ ഭാഷയിൽ പറഞ്ഞാൽ നിരവധി പേർ ഇയാൾക്കെതിരെ പരാതിയുമായി രംഗത്തെത്തി. ഇയാൾ നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് പല വിദ്യാർത്ഥികളും മൊഴി നൽകിയത്.

സ്കൂൾ സമയം കഴിഞ്ഞ് രണ്ട് വിദ്യാർത്ഥികളെ വീതം വാഹനത്തിൽ കയറ്റിയ ശേഷം ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചായിരുന്നു ഇയാൾ വിദ്യാർത്ഥികളെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയിരുന്നത്. അങ്ങനെ നിരവധി വിദ്യാർത്ഥികൾ കഴിഞ്ഞ കുറെ കാലമായി മാനസിക സംഘർഷത്തിലായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.

എന്നാൽ ചൂഷണത്തിന് ഇരയായ കുട്ടികളുടെ എണ്ണത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ ഇതുവരെയും പോലീസിനായിട്ടില്ല. വിശദമായ അന്വേഷണത്തിലൂടെ മാത്രമേ ഇതിൽ വ്യക്തത വരുത്താൻ സാധിക്കൂവെന്നും നെടുമങ്ങാട് സി ഐ രാജേഷ് കുമാർ പറയുന്നു. ഏതായാലും കായികാധ്യാപകനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സ്കൂളിന്റെ പ്രധാന അദ്ധ്യാപിക ഡി ഇ ഒ ക്ക് റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്.
First published: November 23, 2019, 12:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading