ആലപ്പുഴ: വിദ്യാർത്ഥികളോട് അശ്ലീലചുവയോടെ സംസാരിച്ച അധ്യാപകൻ അറസ്റ്റിൽ. ചെങ്ങന്നൂർ മാന്നാറിലാണ് സംഭവം. മാവേലിക്കര അറുനൂറ്റിമംഗലം സ്വദേശി കെ.എസ്. അജിത്ത്കുമാർ ആണ് അറസ്റ്റിലായത്.
അധ്യാപകനെതിരെ മൂന്ന് പെൺകുട്ടികൾ ശിശുക്ഷേമ സമിതിയിലും മാന്നാർ പോലീസിനും പരാതി നൽകിയിരുന്നു. തുടർന്ന് പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു.
സി.ഐ. ജോസ് മാത്യു, എസ്.ഐ മഹേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റുചെയ്തത്. ഇയാളെ ഞായറാഴ്ച കോടതിയിൽ ഹാജരാക്കും.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.