• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പാഠഭാഗം പഠിച്ചില്ല; ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമർദനം

news18india
Updated: July 5, 2018, 7:50 PM IST
പാഠഭാഗം പഠിച്ചില്ല; ഒന്നാം ക്ലാസുകാരന് അധ്യാപികയുടെ ക്രൂരമർദനം
news18india
Updated: July 5, 2018, 7:50 PM IST
ഇടുക്കി: വണ്ടിപ്പെരിയാറിൽ ഒന്നാംക്ലാസ് വിദ്യാർഥിയെ അധ്യാപിക ക്രൂരമായി മർദിച്ചെന്ന് പരാതി. വണ്ടിപ്പെരിയാർ ഗവൺമെന്‍റ് എൽ പി സ്കൂളിലെ ഒന്നാംക്ലാസ് വിദ്യാർഥിയെയാണ് പാഠഭാഗം പഠിച്ചില്ലെന്ന് പറഞ്ഞ് അധ്യാപിക മർദ്ദിച്ചത്. അധ്യാപികയെ മാറ്റിനിർത്തുമെന്ന് പ്രധാന അധ്യാപകൻ ബാബുരാജ് ന്യൂസ് 18നോട് പറഞ്ഞു.

ഇന്ന് രാവിലെ സ്കൂളിൽ വിടുന്നതിനിടയിലാണ് കുട്ടിയുടെ പുറത്ത് അടികൊണ്ട പാടുകൾ അമ്മ കണ്ടത്. കാര്യം തിരക്കിയപ്പോൾ അധ്യാപിക തല്ലിയതാണെന്ന് കുട്ടി പറഞ്ഞു. പാഠഭാഗം പഠിച്ചില്ലെന്ന് പറഞ്ഞായിരുന്നു അധ്യാപികയുടെ മർദ്ദനം. കുട്ടിയുമായി സ്കൂളിലെത്തിയ അമ്മ അധ്യാപികയ്ക്കെതിരെ പരാതി പറഞ്ഞു.

തുടർന്ന് ബന്ധുക്കൾ കുട്ടിയെ വണ്ടിപ്പെരിയാർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റതിന്റെ ആറോളം പാടുകളുണ്ട്. എന്നാൽ, കുട്ടി അനുസരിക്കാത്തതിന്‍റെ പേരിലാണ് അധ്യാപിക ഷീല അടിച്ചതെന്നാണ് പ്രധാന അധ്യാപകന്‍റെ വിശദീകരണം.

ഈ സമയം കുട്ടി തിരിഞ്ഞത് കൊണ്ടാണ് പുറത്ത് അടിയേറ്റത്. സംഭവം വിവാദമായതോടെ കുട്ടിയെ മർദിച്ച അധ്യാപികയെ മാറ്റിനിർത്തുമെന്ന് പ്രധാനാധ്യാപകൻ ബാബുരാജ് ന്യൂസ് 18നോട് വ്യക്തമാക്കി. സംഭവത്തിൽ വണ്ടിപ്പെരിയാർ പൊലീസും ചൈൽഡ് ലൈനും അന്വേഷണം ആരംഭിച്ചു. അധ്യാപികയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
First published: July 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍