നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഹോം വർക്ക് ചെയ്യാത്തതിന് അധ്യാപകൻ മർദിച്ച വിദ്യാർത്ഥി മരിച്ചു; കുട്ടി മരിച്ചതായി അഭിനയിക്കുകയാണെന്ന് പിതാവിനോട്

  ഹോം വർക്ക് ചെയ്യാത്തതിന് അധ്യാപകൻ മർദിച്ച വിദ്യാർത്ഥി മരിച്ചു; കുട്ടി മരിച്ചതായി അഭിനയിക്കുകയാണെന്ന് പിതാവിനോട്

  കുട്ടി 'മരിച്ചതായി അഭിനയിക്കുകയാണ്' എന്നായിരുന്നു അധ്യാപകൻ പിതാവിനോട് പറഞ്ഞത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ഹോം വർക്ക് (homework)ചെയ്യാത്തതിന്റെ പേരിൽ അധ്യാപകൻ(school teache) മർദിച്ച വിദ്യാർത്ഥി മരിച്ചു. സംഭവത്തിൽ അധ്യാപകനെ പൊലീസ് അറസ്റ്റ് (Arrest)ചെയ്തിരിക്കുകയാണ്. രാജസ്ഥാനിലെ സലാസർ ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ച്ചയാണ് സംഭവം. ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്(Class 7 student) അധ്യാപകന്റെ മർദനത്തിൽ മരിച്ചത്.

   മനോജ് കുമാർ എന്ന അധ്യാപകൻ ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്ന് പതിമൂന്നുകാരനായ വിദ്യാർത്ഥിയെ മർദിക്കുകയായിരുന്നു. സലാസറിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. കൊലാസർ സ്വദേശിയായ ഓം പ്രകാശ് എന്നയാളുടെ മകനാണ് മരിച്ച വിദ്യാർത്ഥി.

   കഴിഞ്ഞ പതിനഞ്ച് ദിവസത്തിനിടയിൽ അധ്യാപകൻ മർദിക്കുന്നതായി മകൻ നാലോ അഞ്ചോ തവണ പരാതി പറഞ്ഞിരുന്നതായി പിതാവ് പറയുന്നു. ബുധനാഴ്ച്ച രാവിലെ 9.15ന് മകൻ ബോധരഹിതനായെന്ന് പറഞ്ഞ് അധ്യാപകനായ മനോജ് കുമാർ തന്നെ വിളിച്ചതായി പിതാവ് പറയുന്നു.

   ഓം പ്രകാശിനോട് മകൻ ഹോം വർക്ക് ചെയ്യാത്തതിനെ തുടർന്നാണ് താൻ അടിച്ചതെന്നും ഇതിന് പിന്നാലെ കുട്ടി ബോധരഹിതനായി വീണുവെന്നും അധ്യാപകൻ പറഞ്ഞു. തന്റെ മകനെ കൊന്നോ എന്ന പിതാവിന്റെ ചോദ്യത്തിന് കുട്ടി 'മരിച്ചതായി അഭിനയിക്കുകയാണ്' എന്നായിരുന്നു അധ്യാപകന്റെ മറുപടി.

   എന്നാൽ അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദിച്ചിരുന്നതായി മറ്റ് വിദ്യാര‍്ത്ഥികളും പറയുന്നു. കുട്ടിയെ കുനിച്ചു നിർത്തി കൈമുട്ട് കൊണ്ടും കാലു കൊണ്ടും അധ്യാപകൻ മർദിച്ചിരുന്നതായാണ് മറ്റ് വിദ്യാർത്ഥികൾ പറയുന്നത്.

   Also Read-Sexual Abuse | പെൺകുട്ടികളെ പീഡിപ്പിച്ച സംഭവങ്ങളിൽ ഇടുക്കിയിൽ രണ്ടുപേർ അറസ്റ്റിൽ

   കുഴഞ്ഞു വീണ കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അധ്യാപകനെതിരെ കുട്ടിയുടെ പിതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്.

   മറ്റൊരു സംഭവത്തിൽ, മ്പകക്കാനം കൂട്ടക്കൊലക്കേസിലെ ഒന്നാം പ്രതിയെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി. ഒരു കുടുംബത്തിലെ 4 പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി തേവർകുഴിയിൽ അനീഷ് (34) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അടിമാലി കൊരങ്ങാട്ടി ആദിവസിക്കുടിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഒരാഴ്ചയിലേറെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

   2018 ജൂലൈ 29 നു രാത്രി വണ്ണപ്പുറം കമ്പകക്കാനം കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50), മക്കളായ ആർഷ (21), അർജുൻ (17) എന്നിവരെ തലയ്ക്കടിച്ചും വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ വീടിനു പിന്നിലെ ചാണകക്കുഴിയിൽ കൂടി എന്നാണു കേസ്.
   Published by:Naseeba TC
   First published:
   )}