നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • Suicide| ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; പിന്നാലെ അധ്യാപകനും ജീവനൊടുക്കി

    Suicide| ലൈംഗികാതിക്രമ പരാതി ഉന്നയിച്ച് പ്ലസ്ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു; പിന്നാലെ അധ്യാപകനും ജീവനൊടുക്കി

    കഴിഞ്ഞ ആഴ്ച്ചയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്.

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ലൈംഗികാതിക്രമ (sexual assault) പരാതി ഉന്നയിച്ച് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ (suicide) ചെയ്തതിന് പിന്നാലെ പെൺകുട്ടിയുടെ അധ്യാപകനും ജീവനൊടുക്കി (Teacher ends life). തമിഴ്നാട്ടിലെ കരൂരിലാണ് സംഭവം. വിദ്യാർത്ഥിയുടെ ഗണിതാധ്യപകനായ ശരവണൻ( 42) ആണ് ആത്മഹത്യ ചെയ്തത്.

      ഇന്നലെ രാത്രിയാണ് ശരവണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തു നിന്നും ആത്മഹത്യാ കുറിപ്പും കണ്ടെത്തി. കഴിഞ്ഞ ആഴ്ച്ചയാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ആത്മഹത്യ ചെയ്തത്. ആത്മഹത്യാ കുറിപ്പിൽ പെൺകുട്ടി ലൈംഗികാതിക്രമ പരാതിയും ഉന്നയിച്ചിരുന്നു.

      കരൂർ ജില്ലയിൽ ലൈംഗികാതിക്രമത്തെ തുടർന്ന് ആത്മഹത്യ ചെയ്യേണ്ടി വരുന്ന അവസാനത്തെ പെൺകുട്ടി താനാകട്ടെയെന്നും ആത്മഹത്യ ചെയ്യാനുള്ള തീരുമാനത്തിന് കാരണക്കാരനായ വ്യക്തിയുടെ പേര് പറയാൻ തനിക്ക് പേടിയാണെന്നുമായിരുന്നു പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ ഉണ്ടായിരുന്നത്. ഈ ഭൂമിയിൽ ഒരുപാട് കാലം ജീവിച്ച് മറ്റുള്ളവരെ സഹായിക്കാനായിരുന്നു തന്റെ ആഗ്രഹം. പക്ഷേ, ഇപ്പോൾ വളരെ നേരത്തേ ഈ ലോകത്തോട് വിടപറയേണ്ടി വരികയാണെന്നും വിദ്യാര‍്ത്ഥിനിയുടെ കത്തിൽ പറഞ്ഞിരുന്നു. കത്തിൽ മരണത്തിന് കാരണക്കാരായവർ ആരൊക്കെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

      Also Read-Mofia Parveen| മോഫിയയുടെ ആത്മഹത്യ: ഭര്‍ത്താവടക്കം മൂന്ന് പ്രതികളും റിമാന്‍ഡില്‍; ജില്ലാ ജയിലിലേക്ക് മാറ്റി

      പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ ലൈംഗികാതിക്രമത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ആരുടേയും പേര് വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ, വിദ്യാർത്ഥിനിയുടെ ആത്മഹത്യയ്ക്ക് ഉത്തരവാദി താനാണെന്ന തരത്തിൽ സംശയമുയർന്നതിൽ മനംനൊന്താണ് ജീവിതം അവസാനിപ്പിക്കുന്നതെന്നാണ് അധ്യാപകന്റെ ആത്മഹത്യാ കുറിപ്പിൽ പറയുന്നത്.
      Also Read-Youtuber| മദ്യപിച്ച് നക്ഷത്ര ഹോട്ടലിലെ ബാർ അടിച്ചുതകര്‍ത്തു; പ്രമുഖ യൂട്യൂബ് ചാനലുകാര്‍ക്കെതിരെ കേസ്

      പെൺകുട്ടിയുടെ മരണത്തിൽ, അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂളിലെ അധ്യാപകരേയും ജീവനക്കാരേയും ചോദ്യം ചെയ്തിരുന്നു. ഇക്കൂട്ടത്തിൽ ശരവണനേയും പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇതിനു ശേഷം അധ്യാപകൻ കടുത്ത മാനസിപിരിമുറുക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

      തിരുച്ചിയിൽ ഭാര്യാപിതാവിന്റെ സ്ഥലത്താണ് ശരവണനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

      ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
      Published by:Naseeba TC
      First published:
      )}