• HOME
  • »
  • NEWS
  • »
  • crime
  • »
  • Facebook Fraud | ഫേസ്‌ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 32 ലക്ഷം രൂപ

Facebook Fraud | ഫേസ്‌ബുക്കിലൂടെ സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 32 ലക്ഷം രൂപ

തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീണ അധ്യാപിക 45 ദിവസത്തിനുള്ളിലായി ആറ് ഗഡുക്കളായി 32 ലക്ഷം രൂപ നൽകുകയായിരുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഫേസ്‌ബുക്ക് (Facebook) ഫ്രണ്ടിന്റെ തട്ടിപ്പിൽ (Fraud) 35 കാരിയായ അധ്യാപികയ്ക്ക് നഷ്ടമായത് 32 ലക്ഷം രൂപ. സമൂഹ മാധ്യമങ്ങളിലൂടെ (Social Media) അധ്യാപികയുമായി സൗഹൃദം സ്ഥാപിച്ചെടുത്ത വ്യക്തിയാണ് അധ്യാപികയെ തട്ടിപ്പിനിരയാക്കി ഭീമമായ തുക കവർന്നത്. യുപിയിലെ (UP) നോയിഡയിൽ (Noida) സെക്ടര്‍ 45ല്‍ താമസിക്കുന്ന അധ്യാപികയെ ഫേസ്‌ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗഹൃദം സ്ഥാപിച്ചെടുത്തതിന് ശേഷമായിരുന്നു തട്ടിപ്പ് നടത്തിയതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

    സൗഹൃദം സ്ഥാപിച്ചെടുത്ത വ്യക്തി പരിചയപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ തന്റെ വിലാസം ചോദിച്ചിരുന്നെന്നും എന്നാൽ താൻ കൊടുത്തില്ലെന്നും അധ്യാപിക പറയുന്നു. എന്നാൽ പിന്നീട്, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മുംബൈയില്‍ നിന്നും തന്റെ ഓഫീസിലേക്ക് ഒരു പാഴ്‌സല്‍ എത്തിയതായി പറഞ്ഞു. സ്വര്‍ണ്ണാഭരണങ്ങളും റിസ്റ്റ് വാച്ചുകളുമാണ് ഇതിൽ ഉണ്ടായിരുന്നതെന്നും ഏകദേശം 55 ലക്ഷം രൂപ മൂല്യമുള്ളതായിരുന്നു ഈ പാഴ്‌സൽ എന്നും പറഞ്ഞു. പാഴ്‌സലിന്റെ ക്ലിയറന്‍സിനായി താൻ പ്രോസസ്സിംഗ് ഫീസ് നല്‍കണമെന്ന് ഇതുമായി ബന്ധപ്പെട്ട സ്ത്രീ ആവശ്യപ്പെട്ടെന്നും സെക്ടര്‍ 39 പോലീസ് സ്റ്റേഷനിൽ അധ്യാപിക നൽകിയ പരാതിയിൽ പറയുന്നു.

    അധ്യാപികയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. അധ്യാപികയുടെ പരാതി സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച്, ഇവർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴുകയും 45 ദിവസത്തിനുള്ളിലായി ആറ് ഗഡുക്കളായി 32 ലക്ഷം രൂപ നൽകുകയുമായിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ടിൽ വ്യക്തമാക്കി.

    Also read- Crime |പെട്രോള്‍ പമ്പില്‍ ഫോണ്‍ വിളി വിലക്കിയ ജീവനക്കാരനു നേരെ ഗുണ്ടാ ആക്രമണം; പോലീസ് എത്താന്‍ വൈകിയെന്ന് പരാതി

    അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍, തട്ടിപ്പ് നടത്തിയ ആൾക്കെതിരെ വഞ്ചനാക്കുറ്റത്തിനും ഐടി ആക്ടിലെ വകുപ്പുകള്‍ പ്രകാരവും നോയിഡ പോലീസ് ഉടന്‍ തന്നെ പ്രതിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. അധ്യാപികയ്ക്ക് ആരതി എന്ന പേരുള്ള നമ്പറിൽ നിന്നാണ് കാൾ വന്നതിനാൽ ആ പേര് വെച്ചാണ് എഫ്ഐആറിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

    Honey Trap | ഫ്ലാറ്റിലേക്ക് വിളിപ്പിച്ച് ശാരീരിക ബന്ധം; ഒടുവിൽ പണവും സ്വർണവും തട്ടിയെടുക്കും; യുവതി അറസ്റ്റിൽ

    തൃശൂർ: സോഷ്യൽ മീഡിയ (Social Media) വഴി പരിചയപ്പെട്ട് ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി ശാരീരികബന്ധത്തിൽ ഏർപ്പെടുകയും തുടർന്ന് സ്വർണവും പണവും തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ (Arrest). തൃശൂർ ചേലക്കര ഐശ്വര്യനഗർ ചിറയത്ത് സിന്ധുവിനെയാണ്(37) തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

    Also Read- Pocso Case | പത്തുവയസുകാരിക്ക് നേരെ ലൈംഗിക അതിക്രമം; യുവാവിന് 33 വർഷവും ആറുമാസവും തടവ്

    2021 ഫെബ്രുവരിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് ചന്ദ്രനഗർ സ്വദേശിയായ യുവാവുമായി സോഷ്യൽമീഡിയ വഴി ചങ്ങാത്തം സ്ഥാപിച്ചശേഷമാണ് സിന്ധു തട്ടിപ്പ് നടത്തിയത്.
    Published by:Naveen
    First published: