• HOME
 • »
 • NEWS
 • »
 • crime
 • »
 • Madrassa | അധ്യാപകന് തീവ്രവാദം ബന്ധം; അസം സര്‍ക്കാര്‍ മറ്റൊരു മദ്രസ കൂടി പൊളിച്ചു നീക്കി

Madrassa | അധ്യാപകന് തീവ്രവാദം ബന്ധം; അസം സര്‍ക്കാര്‍ മറ്റൊരു മദ്രസ കൂടി പൊളിച്ചു നീക്കി

തീവ്രവാദ പ്രവര്‍ത്തിന് ഉപയോഗിക്കുകയും നിയമവിരുദ്ധമായി നിര്‍മ്മിക്കുകയും ചെയ്ത അഞ്ച് മദ്രസകള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു.

 • Last Updated :
 • Share this:
  ജിഹാദി (Jihadi ) സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ബൊംഗായ്ഗാവിലെ ജോഗിഗോപയിലെ മര്‍കസുള്‍ മാ-ആരിഫ് ഖുറിയാന മദ്രസ ( madrassa) പൊളിച്ച് നീക്കി. അസം (Assam) ജില്ലാ ഭരണകൂടവും പോലീസും (Police) ചേര്‍ന്നാണ് മദ്രസ പൊളിച്ച് നീക്കിയത്.

  തീവ്രവാദ ബന്ധമാരോപിച്ച് മദ്രസ അധ്യാപകനായ മുഫ്തി ഹാഫിസുര്‍ റഹ്‌മാനെ ഗോള്‍പാറ പോലീസ് കഴിഞ്ഞയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ബൊംഗായ്ഗാവ്, ഗോള്‍പാറ പോലീസ് സംഘം ഇന്നലെ രാത്രി മദ്രസയില്‍ റെയ്ഡ് നടത്തുകയും നിരവധി രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. റെയ്ഡില്‍ നിരവധി തീവ്രവാദ ബന്ധമുള്ള രേഖകളും പുസ്തകങ്ങളും ലഘുലേഖകളും കണ്ടെത്തിയിരുന്നു. റഹ്‌മാന് എടിബി, എക്യൂഐഎസ് എന്നീ തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.

  മദ്രസാ കെട്ടിടം പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല നിര്‍മിച്ചതെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തി. 224 വിദ്യാർത്ഥികൾ താമസിച്ചിരുന്ന മദ്രസ, APWD മാനദണ്ഡങ്ങൾക്കനുസൃതമായി നിർമ്മിക്കാത്തതിനാൽ കെട്ടിടം വളരെ ദുർബലവും മനുഷ്യവാസത്തിന് യോഗ്യവുമല്ലെന്ന് കണ്ടെത്തി. ഇക്കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെട്ടിടം പൊളിച്ച് നീക്കിയത്.

  Read Also :- നിക്കറിൽ മൂത്രമൊഴിച്ച മൂന്ന് വയസുകാരന്റെ സ്വകാര്യ ഭാഗം അങ്കണവാടി ജീവനക്കാരി പൊള്ളിച്ചു

  അതേസമയം, തീവ്രവാദ പ്രവര്‍ത്തിന് ഉപയോഗിക്കുകയും നിയമവിരുദ്ധമായി നിര്‍മ്മിക്കുകയും ചെയ്ത അഞ്ച് മദ്രസകള്‍ ഇതിനോടകം തന്നെ സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു.

  ഗുവാഹത്തി- മദ്രസ നടപടിയിൽ വിശദീകരണവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ രംഗത്തെത്തിയിരുന്നു. “മദ്രസകൾ പൊളിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. ജിഹാദി ഘടകങ്ങൾ അവരെ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുക മാത്രമാണ് ഉദ്ദേശ്യം. മദ്രസയുടെ മറവിൽ രാജ്യ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്ന് വ്യക്തമായ സൂചനകൾ ലഭിച്ചാൽ ഞങ്ങൾ അവ തകർക്കുമെന്ന്“, അദ്ദേഹം വ്യക്തമാക്കി.

  നേരത്തെ അസമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തിയ 11 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. തീവ്രവാദ സംഘടനയായ അന്‍സറുല്ല ബംഗ്ലാ ടീമുമായും അല്‍-ഖ്വയ്ദയുമായും പിടിയിലായവര്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് അറിയിച്ചു. അന്‍സറുല്ല ബംഗ്ല ടീമുമായി ഇവര്‍ സാമ്പത്തിക ഇടപാട് നടത്തിയിരുന്നതായി കണ്ടെത്തിയതായി മോറിഗാവ് എസ്പി പറഞ്ഞു.

  Read Also : - Land Dispute | ഭൂമിതര്‍ക്കം: ബീഹാറില്‍ കൊലപാതകങ്ങള്‍ വര്‍ദ്ധിക്കുന്നതായി NCRB റിപ്പോര്‍ട്ട്

  ഇതേതുടര്‍ന്ന് സഹരിയാഗോണിലെ ജാമിഉല്‍ ഹുദാ മദ്രസ എന്ന കെട്ടിടം പൊലീസ് സീല്‍ ചെയ്തു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൊറിയാബാരിയില്‍ മദ്രസ നടത്തുന്ന മുസ്തഫ എന്ന വ്യക്തിയെക്കുറിച്ച് വിവരം ലഭിച്ചതായും പൊലീസ് വ്യക്തമാക്കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്.

  സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുസ്തഫ, അഫ്‌സറുദ്ദീന്‍ ഭുയ്യ, അബ്ബാസ് അലി എന്നിവരാണ് അറസ്റ്റിലായത്.മുസ്തഫ മോറിഗാവില്‍ ജാമിഉല്‍ ഹുദാ മദ്രസ നടത്തുന്നയാളാണ്. പ്രതികള്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും കുറ്റകരമായ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ഇത് സംബന്ധിച്ച വിശദമായി അന്വേഷണം നടക്കുകയാണ്.

  അതേസമയം, ഉത്തര്‍പ്രദേശിലെ മദ്രസകളില്‍ ദേശീയ ഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.എല്ലാ അംഗീകൃത, എയ്ഡഡ്, അണ്‍ എയ്ഡഡ് മദ്രസകളിലും ഉത്തരവ് ബാധകമായിരിക്കുമെന്ന് മദ്രസ വിദ്യാഭ്യാസ ബോര്‍ഡ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ക്ലാസുകള്‍ ദേശീയ ഗാനം ആലപിച്ചുകൊണ്ടാണ് ആരംഭിക്കേണ്ടത്.
  Published by:Arun krishna
  First published: