• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒമ്പതുവയസുകാരിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു


Updated: July 11, 2018, 10:42 PM IST
ഒമ്പതുവയസുകാരിയെ അധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ചു

Updated: July 11, 2018, 10:42 PM IST
മലപ്പുറം: തിരൂരിൽ ഒൻപത് വയസുകാരിക്ക് നേരെ അധ്യാപകന്റെ ക്രൂരത. തന്റെ വിദ്യാർഥിനിയെ അധ്യാപകൻ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു. അധ്യാപകനായ കൊണ്ടോട്ടി കുന്നുംപുറം സ്വദേശി അന്‍വര്‍ സാദത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ലാസ് മുറിയില്‍ വെച്ചായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്.

ക്ലാസ് മുറിയിൽ വെച്ചായിരുന്നു അധ്യാപകന്റെ ലൈംഗിക പീഡനം. രണ്ട് ദിവസം ഈ കുട്ടി ക്ലാസ് മുറിയിൽ തനിച്ചായി. ഈ തക്കം നോക്കിയാണ് അൻവർ സാദത്ത് വിദ്യാർഥിനിയെ പീഡിപ്പിച്ചത്. അവധി ദിവസങ്ങളില്‍ ഉച്ചക്ക് ഒരുമണി മുതല്‍ മൂന്ന് മണിവരെയാണ് ക്ലാസ്. ഈ സമയത്ത് ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി തനിച്ചായിരുന്നു. രണ്ട് തവണ പീഢനത്തിനിരയായപ്പോഴാണ് കുട്ടി മാതാവിനോട് സംഭവം പറയുന്നത്. മാതാവിന്‍റെ പരാതിയെ തുടർന്ന് അധ്യാപകനായ അന്‍വര്‍ സാദത്തിനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസം 24നും ഈ മാസം ഒന്നാം തീയതിയുമാണ് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. പോക്സോ നിയമ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
First published: July 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍