• HOME
  • »
  • NEWS
  • »
  • crime
  • »
  • Sexual Assault | KSRTC ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ ഇടപെട്ടില്ല; അന്വേഷിക്കുമെന്ന് മന്ത്രി

Sexual Assault | KSRTC ബസില്‍ അധ്യാപികയ്ക്ക് നേരെ ലൈംഗികാതിക്രമം; പരാതിപ്പെട്ടിട്ടും കണ്ടക്ടര്‍ ഇടപെട്ടില്ല; അന്വേഷിക്കുമെന്ന് മന്ത്രി

തനിക്ക് നേരെയുണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്ന് അധ്യാപിക

ksrtc

ksrtc

  • Share this:
    കോഴിക്കോട്: കെഎസ്ആര്‍ടിസി(KSRTC) ബസില്‍ അധ്യാപികയ്ക്ക് ലൈംഗികാതിക്രമം(Sexual Assault). കോഴിക്കോട് സ്വദേശിനിയായ അധ്യാപികയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം ഉണ്ടായത്. സഹയാത്രികനാണ് മോശമായി പെരുമാറിയത്. കണ്ടക്ടറിനോട് പരാതിപ്പെട്ടപ്പോള്‍ ഇടപെല്‍ ഉണ്ടായില്ലെന്നും അധ്യാപിക പറയുന്നു. ശനിയാഴ്ച രാത്രിയാണ് സംഭവം.

    പരാതിപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ വേദനിപ്പിച്ച് സംസാരിച്ചെന്നും മാനസികമായി തളര്‍ത്തിയെന്നും യുവതി പറയുന്നു. കണ്ടക്ടര്‍ക്കെതിരെ സാധ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് യുവതി വ്യക്തമാക്കി. കെഎസ്ആര്‍ടിസിക്കും പൊലീസിനും ഇത് സംബന്ധിച്ച് പരാതി നല്‍കും.

    Also Read-നെടുമ്പാശേരി വിമാനത്താവളത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാൾ അറസ്റ്റിൽ

    തനിക്ക് നേരെയുണ്ടായ അതിക്രമത്തേക്കാള്‍ മുറിവേല്‍പ്പിച്ചത് കണ്ടക്ടറുടെ പെരുമാറ്റമാണെന്നും മാനസിക ആഘാതത്തില്‍ നിന്ന് മോചിതയായില്ലെന്ന് അധ്യാപിക പറയുന്നു. കണ്ടക്ടര്‍ക്ക് എതിരായ പരാതി അന്വേഷിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

    യാത്രക്കിടെ എറണാകുളത്തിനും തൃശൂരിനും ഇടയില്‍ വെച്ച് അധ്യാപികയെ പിന്‍സീറ്റില്‍ നിന്ന് ഒരാള്‍ ഉപദ്രവിക്കുകയായിരുന്നു. ഇതിനെതിരേ ഉറക്കെ ഇവര്‍ പ്രതികരിച്ചെങ്കിലും മറ്റ് യാത്രക്കാരില്‍ നിന്നോ കണ്ടക്ടറില്‍ നിന്നോ പിന്തുണ ലഭിച്ചില്ല.

    'വരൂ നമുക്കൊന്ന് സ്റ്റേഷൻ വരെ പോകാം'; രൂപമാറ്റം വരുത്തിയ ജീപ്പുമായി ചുറ്റിയടിക്കൽ; വിദ്യാർത്ഥികളെ പിടികൂടി MVD

    മലപ്പുറം: രൂപമാറ്റം വരുത്തിയ വാഹനത്തിൽ(Modified Jeep) ചുറ്റിയടിച്ച വിദ്യാർത്ഥികൾ മോട്ടോര്‍ വാഹന വകുപ്പിന്റെ(MVD) പിടിയിൽ. കോട്ടക്കല്‍ കോളജ് പടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ രൂപമാറ്റം വരുത്തി ഓടിച്ചിരുന്ന ജീപ്പാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്.

    Also Read-Found Dead | ഹോട്ടല്‍ മുറിയില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്നയാള്‍ ഒളിവില്‍; ദുരൂഹത

    നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ചും വലിയ ടയറുകൾ ഘടിപ്പിച്ചും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ ഘടിപ്പിച്ചുമാണ് ജീപ്പ് ഓടിച്ചിരുന്നത്. വാഹനം കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥർ ഇതിൻ്റെ ആര്‍സി ഉടമക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും വാഹനം പഴയപടിയാക്കാനുള്ള നിർദേശം നൽകുകയും ചെയ്തു.

    തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ എംപി അബ്ദുല്‍ സുബൈറിന്റെ നിര്‍ദേശപ്രകാരം എഎംവിഐമാരായ കെ സന്തോഷ് കുമാര്‍, കെ അശോക് കുമാര്‍, എന്‍ ബിജു എന്നിവരുടെ നേതൃത്വത്തില്‍ കക്കാട്, കോട്ടക്കല്‍, തിരൂരങ്ങാടി, പൂക്കിപ്പറമ്പ്, ചേളാരി മേഖലകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വിദ്യാർത്ഥികളും ജീപ്പും പിടിച്ചെടുത്തത്.

    Also Read-Mishel Shaji | മിഷേലിന്‍റെ ദുരൂഹ മരണത്തിന് അഞ്ചാണ്ട് ; അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാതെ ക്രൈംബ്രാഞ്ച്, കൊലപാതകമെന്നാവര്‍ത്തിച്ച് കുടുംബം

    ഇവിടങ്ങളിൽ നടന്ന പരിശോധനകളിൽ പെര്‍മിറ്റില്ലാതെയും ഫിറ്റ്‌നസ് ഇല്ലാതെയും ഇൻഷുറൻസ് ഇല്ലാതെയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ടുപോയ നാല് വാഹനങ്ങള്‍ക്കെതിരെയും നടപടിയെടുത്തു.
    Published by:Jayesh Krishnan
    First published: