• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹോംവർക്ക് പൂർത്തിയാക്കിയില്ല: ചോദ്യം ചെയ്ത ടീച്ചറെ വിദ്യാർഥി കുത്തി വീഴ്ത്തി

വിദ്യാർഥിക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

news18
Updated: July 9, 2019, 10:35 AM IST
ഹോംവർക്ക് പൂർത്തിയാക്കിയില്ല: ചോദ്യം ചെയ്ത ടീച്ചറെ വിദ്യാർഥി കുത്തി വീഴ്ത്തി
stab
  • News18
  • Last Updated: July 9, 2019, 10:35 AM IST IST
  • Share this:
സോനെപറ്റ്: ഹോംവർക്ക് ചെയ്യാത്തത് ചോദ്യം ചെയ്ത അധ്യാപകനെ വിദ്യാർഥി കുത്തി വീഴ്ത്തി. സോനെപറ്റ് ബിഗനിലെ ശ്രീറാം കൃഷ്ണ സ്കൂളിലാണ് സംഭവം. അധ്യാപികയായ മുകേഷാണ് പ്ലസ് വൺ വിദ്യാർഥിയുടെ കുത്തേറ്റ് ആശുപത്രിയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം ഉച്ചത്തെ ഇടവേളയ്ക്ക് ശേഷം ക്ലാസ് ആരംഭിച്ചപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം. ഹോംവർക്ക് പൂർത്തിയാക്കിയോ എന്ന് അധ്യാപിക കുട്ടികളോട് ചോദിച്ചിരുന്നു. ചെയ്യാത്ത കുട്ടികളിൽ ഉൾപ്പെട്ട ആളായിരുന്നു പ്രതി. ഹോം വർക്ക് ചെയ്യാത്തതിന് കാരണം ചോദിച്ചപ്പോൾ കുട്ടി മൂർച്ചയേറിയ കത്തിയെടുത്ത് ടീച്ചറുടെ വയറ്റിൽ കുത്തുകയായിരുന്നു. ഒന്നിലധികം തവണ കുത്തിയെന്നാണ് ദൃക്സാക്ഷികൽ പറയുന്നത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ മുകേഷിനെ ആദ്യം സോനപെറ്റിലെ സിവിൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പിന്നീട് ഖാൻപുരിലെ ആശുപത്രിയിലേക്ക് മാറ്റി.

Also Read-അഗതി മന്ദിരത്തിലെ വിദ്യാർഥിയെ പീഡനത്തിനിരയാക്കി; യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

തന്നെ ആക്രമിച്ച കുട്ടി എല്ലാ ദിവസവും ഹോം വർക്ക് ചെയ്യാതെയാണ് വന്നിരുന്നതെന്നാണ് കുത്തേറ്റ അധ്യാപിക പറയുന്നത്. എപ്പോൾ ചോദിച്ചാലും നാളെ ചെയ്തു വരുമെന്നാണ് മറുപടി.. കാരണങ്ങളൊന്നും പറയാറില്ലായിരുന്നു. ക്ലാസിൽ ആരോടും മിണ്ടാത്ത പ്രകൃതക്കാരനായ വിദ്യാർഥി, ആരോടെങ്കിലും വഴക്കുണ്ടാക്കിയതായി പോലും അറിവില്ല. അങ്ങനെയുള്ള ആൾ കുത്തിയപ്പോൾ ഞെട്ടലുണ്ടായെന്നും അധ്യാപിക വ്യക്തമാക്കി.

വിദ്യാർഥിക്കെതിരെ വിവിധ കുറ്റങ്ങൾ ചുമത്തി കേസെടുത്തിട്ടുണ്ട്.

First published: July 9, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...