വീട്ടിൽ അതിക്രമിച്ചെത്തിയ ഇരുവർ സംഘം യുവാവിനെ കഴുത്ത് ഞെരിച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിലാണ് സംഭവം. സ്വകാര്യ സ്കൂളിലെ അധ്യാപകനായ കൃഷ്ണകുമാർ യാദവ് ( 32) ആണ് കൊല്ലപ്പെട്ടത്. കൃഷ്ണകുമാർ യാദവ് ഓൺലൈൻ ക്ലാസ് നടത്തുന്നതിനിടയിലാണ് സംഘം വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തിയത്.
ഓൺലൈൻ ക്ലാസിന് ഉപയോഗിച്ചിരുന്ന ഫോണിൽ രണ്ടു പേർ വീട്ടിലേക്ക് എത്തുന്നതും കൃഷ്ണകുമാറുമായി തർക്കമുണ്ടാകുന്നതും ഒടുവിൽ കൊലപ്പെടുത്തുന്നതുമെല്ലാം റെക്കോർഡ് ചെയ്തിരുന്നു. കൊലപാതകികളെ കണ്ടെത്താൻ പൊലീസിനെ സഹായിച്ചത് ഈ വീഡിയോ ആണ്.
Also Read- കൊല്ലം കടയ്ക്കലിൽ വീട്ടമ്മ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട സംഭവം കൊലപാതകമെന്ന് ബന്ധുക്കൾ
ഉത്തർപ്രദേശിലെ അംബേദ്കർനഗർ സ്വദേശിയാണ് കൃഷ്ണകുമാർ യാദവ്. സഹോദരിക്കൊപ്പം വാടക വീട്ടിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. സഹോദരിയും അധ്യാപികയാണ്. ശനിയാഴ്ച്ച വൈകിട്ടാണ് കൊലപാതകം നടന്നതെന്ന് പൊലീസ് പറയുന്നു. ഈ സമയത്ത് വീട്ടിൽ കൃഷ്ണകുമാർ തനിച്ചായിരുന്നു. മുറിയിലിരുന്ന് ഓൺലൈൻ ക്ലാസ് നടത്തുകയായിരുന്നു കൃഷ്ണകുമാർ. സംഭവത്തിൽ രണ്ട് പ്രതികളേയും പിടികൂടിയതായും പൊലീസ് അറിയിച്ചു.
Also Read- പ്ലേ സ്കൂളിൽ പോയില്ലെന്ന് പറഞ്ഞ് മൂന്ന് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച കേസിൽ മുത്തശ്ശിയും അച്ഛനും അറസ്റ്റിൽ
കൃഷ്ണകുമാറിന്റെ സഹോദരിയുമായി പ്രണയത്തിലായിരുന്ന യുവാവാണ് കൊലപാതകത്തിനു പിന്നിലെന്നാണ് സൂചന. സന്ദീപ് യാദവ്, ജവഹിർ മിശ്ര എന്നിവരാണ് പിടിയിലായത്. കൃഷ്ണകുമാറിന്റെ സഹോദരിയുമായി താൻ പ്രണയത്തിലായിരുന്നുവെന്നും ഈ ബന്ധം കൃഷ്ണകുമാർ എതിർത്തതാണ് കൊലപാതകത്തിനു കാരണമെന്നുമാണ് സന്ദീപ് പൊലീസിന് നൽകിയ മൊഴി.
വീട്ടിൽ അതിക്രമിച്ചെത്തിയ സന്ദീപും ജവഹിർ മിശ്രയും വാക്കുതർക്കത്തിനൊടുവിലാണ് കഴുത്തു ഞെരിച്ചു കൊലപാതകം നടത്തിയത്. കൃഷ്ണകുമാറിനെ കൊലപ്പെടുത്താൻ സന്ദീപ് സുഹൃത്തായ ജവഹിർ മിശ്രയുടെ സഹായം തേടുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.