വിദ്യാർഥിയോട് മോശമായി പെരുമാറിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. മലപ്പുറം എം.എസ്.പി ഹയർ സെക്കണ്ടറി സ്കൂളിലെ എച്ച്.എസ്.ടി സംസ്കൃതം അദ്ധ്യാപകനായ നാരായണൻ അടിതിരിപ്പാടിനെയാണ് സസ്പെൻഡ് ചെയ്തത്.മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിൽ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു.
നാരായണൻ അടിതിരിപ്പാടിന്റെ ഭാഗത്ത് നിന്ന് ഗുരുതരമായ അച്ചടക്ക ലംഘനവും സ്വഭാവദൂഷ്യവും ഉണ്ടായിട്ടുണ്ട് എന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
പതിനാറുകാരിയെ പീഡിപ്പിച്ചു; 17കാരനായ സഹോദരനും അമ്മാവനുമടക്കം 4 പേര് അറസ്റ്റില്‍
പത്തനംതിട്ട: പതിനാറുകാരിയായ വിദ്യാര്‍ഥിനിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായി പരാതി. സഹോദരനും അമ്മാവനും പുറമെ രണ്ടുപേര്‍ പെണ്‍കുട്ടിയുടെ സുഹൃത്തുക്കളും ഒരാള്‍ അമ്മയുടെ കാമുകനുമാണ്.
Also Read- അനധികൃതമായി സൂക്ഷിച്ചിരുന്ന 142 കുപ്പി വിദേശമദ്യവുമായി യുവതി പിടിയില്‍
കോയിപ്രം സ്റ്റേഷനില്‍ ചൈല്ഡ്ലൈന് പ്രവര്‍ത്തകര്‍ നല്കിയ പരാതിയ തുടര്‍ന്ന് നാല് പേരെ പോലീസ് അറസ്റ്റുചെയ്തു. അമ്മയുടെ കാമുകനായ അഞ്ചാമന് വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച പരാതി ചൈല്‍ഡ് ലൈനിന് ലഭിച്ചത്.
Also Read- മലദ്വാരത്തിൽ ഒളിപ്പിച്ച് വീണ്ടും സ്വർണം കടത്താൻ ശ്രമം; 47 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
സുഹൃത്തുക്കളായ രണ്ടുപേര്‍ പീഡിപ്പിച്ചെന്നായിരുന്നു ആദ്യം പെണ്‍കുട്ടി നല്കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. തുടര്‍ന്ന് വിശദമായി മൊഴിയെടുത്തപ്പോഴാണ് സ്വന്തം സഹോദരനും അമ്മാവനും അമ്മയുടെ കാമുകനും പീഡിപ്പിച്ചത് വ്യക്തമായത്. ഇതില്‍ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി പീഡനം നടന്നിട്ടുണ്ടെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്ന് വ്യക്തമാവുന്നത്. സ്വന്തം വീട്ടില്‍ വെച്ചാണ് സഹോദരന് പീഡിപ്പിച്ചത്. അമ്മയുടെ വീട്ടില്‍ താമസിക്കാന്‍ പോയപ്പോള്‍ അവിടെ വച്ച് അമ്മാവനും പീഡിപ്പിച്ചു. വീട്ടിലെ സാഹചര്യം മുതലെടുത്ത് മറ്റ് മൂന്നുപേരും പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കേസില്‍ കോയിപ്രം പോലീസ് പോക്സോ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കളരി പഠിക്കാനെത്തിയ 14 വയസുകാരനെ പീഡിപ്പിച്ച ഗുരുക്കള്‍ അറസ്റ്റില്‍
തിരുവനന്തപുരം: കളരി പഠിക്കാനെത്തിയ 14 വയസുകാരനെ പീഡിപ്പിച്ച ഗുരുക്കള്‍ അറസ്റ്റില്‍. നെയ്യാറ്റിന്‍കര സ്വദേശി പുഷ്പരാജ് എന്ന് വിളിക്കുന്ന പുഷ്പാകരന്‍ (62) ആണ് പിടിയിലായത്. ചേര്‍ത്തല നഗരസഭ പരിധിയില്‍ ഇരുപത്തിനാലാം വാര്‍ഡില്‍ സെന്റ് മാര്ട്ടിന് പ്രദേശത്ത് വാടകയ്ക്ക് താമസിച്ച് കളരി അഭ്യസിപ്പിക്കുകയായിരുന്നു ഇയാള്‍.
കുട്ടി കളരി പഠിക്കാന്‍ പോകാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തറിയുന്നത്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പുഷ്പാകരനെതിരെ പോക്സോ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ചേര്‍ത്തലയുടെ വിവിധസ്ഥലങ്ങളില്‍ വാടകയ്ക്ക് താമസിച്ച് ഇയാള്‍ കളരി പരിശീലനം നടത്തിയിരുന്നതായി ചേര്‍ത്തല പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.