നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഭാര്യയെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തി; വാട്സാപ്പിലെ ഫാമിലി ഗ്രൂപ്പിൽ‌ ടെക്കിയുടെ ഏറ്റുപറച്ചിൽ

  ഭാര്യയെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തി; വാട്സാപ്പിലെ ഫാമിലി ഗ്രൂപ്പിൽ‌ ടെക്കിയുടെ ഏറ്റുപറച്ചിൽ

  നാലുപേരുടെയും ശരീരത്തിൽ മാരകമായ മുറിവുകൾ

  (പ്രതീകാത്മക ചിത്രം)

  (പ്രതീകാത്മക ചിത്രം)

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: ഭാര്യയെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയ ടെക്കിയായ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗാസിയാബാദ് ഇന്ദിരാപുരത്ത് ഞായറാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കൊലയ്ക്ക് ശേഷം വാട്സാപ്പിലെ ഫാമിലി ഗ്രൂപ്പിൽ ഏറ്റുപറച്ചിൽ വീഡിയോ പോസ്റ്റ് ചെയ്ത യുവാവ്, താൻ പൊട്ടാസ്യം സൈനൈയ്ഡ് കഴിച്ച് ആത്മഹത്യ ചെയ്യുമെന്നും പറയുന്നുണ്ട്. കമ്പ്യൂട്ടർ എഞ്ചിനീയറായ സുമിത് കുമാർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു. മൃതദേഹങ്ങൾ പോസ്റ്റുമോർ‌ട്ടത്തിന് അയച്ചു.

   വാട്സാപ്പ് ഗ്രൂപ്പിലെ ഏറ്റുപറച്ചിൽ വീഡിയോ കണ്ട് സുമിത് കുമാറിന്റെ സഹോദരി സമീപത്ത് താമസിക്കുന്ന അടുത്ത ബന്ധുവായ പങ്കജ് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. പങ്കജ് ഫ്ളാറ്റിലെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്. താൻ ഫ്ലാറ്റിലേക്ക് വരുമ്പോൾ ഫ്ളാറ്റിന്റെ വാതില്‍ തുറന്നനിലയിലായിരുന്നു പങ്കജ് പൊലീസിനോട് പറഞ്ഞു. കത്തിക്കൊണ്ടുള്ള മാരകമായ മുറിവുകളായിരുന്നു നാലുപേരുടെയും ശരീരത്തിലുണ്ടായിരുന്നു.

   സുമിത് കുമാറിന്റെ ഭാര്യ അൻഷു ബാല (32), മകൻ പ്രത്മേഷ് (5), ഇരട്ടസഹോദരങ്ങളായ ആരവ്, ആകൃതി (4) എന്നിവരാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഡിസംബറിൽ ജോലി രാജിവച്ച സുമിത് കുമാർ സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് കൊലനടത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭാര്യ ബാല പ്ലേ സ്കൂൾ അധ്യാപികയാണ്. ജോലി രാജിവച്ചതിനെ തുടർന്നാണ് സുമിത് കുടുംബവുമൊന്നിച്ച് ബംഗളൂരുവിൽ നിന്ന് ഗാസിയാബാദിലെത്തിയത്. അതേസമയം, സ്ഥിരം മരുന്ന് വാങ്ങുന്ന മെഡിക്കൽ ഷോപ്പുടമക്കെതിരെയും ഏറ്റുപറച്ചില്‍ വീഡിയോയിൽ സുമിത് കുമാർ ആരോപണം ഉന്നയിക്കുന്നു. ഒരു ലക്ഷം രൂപ ഷോപ്പുടമ തട്ടിയെടുത്തുവെന്നാണ് ആരോപണം. ഇക്കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

   First published: