• HOME
 • »
 • NEWS
 • »
 • crime
 • »
 • എയർഹോസ്റ്റസ് ട്രെയിനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചു; 17കാരൻ അറസ്റ്റിൽ

എയർഹോസ്റ്റസ് ട്രെയിനിക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങൾ അയച്ചു; 17കാരൻ അറസ്റ്റിൽ

12-ാം ക്ലാസ് വിദ്യാർഥിയായ പ്രതി 20കാരിയായ എയർ ഹോസ്റ്റസ് ട്രെയിനിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം ശല്യം ചെയ്തതയായാണ് പരാതിയിൽ പറയുന്നത്.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ന്യൂഡൽഹി: ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ താൽപര്യമുണ്ടെന്ന് കാട്ടി എയർ ഹോസ്റ്റസ് ട്രെയിനിയായ യുവതിയെ സോഷ്യൽ മീഡിയ വഴി ശല്യം ചെയ്ത 17കാരനെ പൊലീസ് അറസ്റ്റു ചെയ്തു. ഡൽഹി കൃഷ്ണനഗർ സ്വദേശിയാണ് അറസ്റ്റിലായത്. 12-ാം ക്ലാസ് വിദ്യാർഥിയായ പ്രതി 20കാരിയായ എയർ ഹോസ്റ്റസ് ട്രെയിനിയെ ഇൻസ്റ്റാഗ്രാം വഴി നിരന്തരം ശല്യം ചെയ്തതയായാണ് പരാതിയിൽ പറയുന്നത്. യുവതിയുടെ പരാതി ലഭിച്ച് അഞ്ച് മണിക്കൂറിനുള്ളിൽ കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തതയാണ് പൊലീസ് അറിയിച്ചു.

  ഇൻസ്റ്റാഗ്രാമിൽ ഒരാൾ തന്നെ പിന്തുടരുകയാണെന്ന് ആരോപിച്ച് എയർ ഹോസ്റ്റസ് ട്രെയിനിയായി ജോലി ചെയ്യുന്ന യുവതി പോലീസിനെ സമീപിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാം മെസഞ്ചറിൽ അശ്ലീല ഉള്ളടക്കം കൌമാരക്കാരൻ അയച്ചതായും പൊലീസ് കണ്ടെത്തി. താനുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന ആവശ്യം ഉന്നയിച്ചാണ് 17കാരൻ നിരന്തരം യുവതിക്ക് സന്ദേശങ്ങൾ അറച്ചിരുന്നത്.

  പരാതി നൽകിയ ശേഷവും പ്രതി തനിക്ക് മറ്റൊരു ഇമെയിൽ ഐഡി ഉപയോഗിച്ച് ഒരു ഇമെയിൽ അയച്ചതായും യുവതി പോലീസിനോട് പറഞ്ഞു. മൂന്ന് നാല് ദിവസമായി ഒരു പ്രൊഫൈലിൽനിന്നു ഉപയോക്താവ് തന്നെ ഉപദ്രവിക്കുകയാണെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കി, ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതാണ് ഇക്കാര്യം.

  പരാതിയുടെ അടിസ്ഥാനത്തിൽ ജഗത് പുരി പോലീസിൽ ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 354 (ഡി) (പിന്തുടരൽ), 506 (കുറ്റകരമായി ഭീഷണിപ്പെടുത്തുന്നതിനുള്ള ശിക്ഷ), 509 (ഒരു സ്ത്രീയുടെ അഭിമാനത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള വാക്ക്, ആംഗ്യം അല്ലെങ്കിൽ പ്രവൃത്തി) പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സ്റ്റേഷൻ, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഷഹദാര) ആർ സത്യസുന്ദരം പറഞ്ഞു.

  Also Read- പിതാവിന്‍റെ മർദ്ദനമേറ്റ അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം; സംഭവം പത്തനംതിട്ടയിൽ

  ഞങ്ങൾ ഇമെയിൽ ഐഡി വിശകലനം ചെയ്തപ്പോൾ, കുറ്റവാളി ഇമെയിൽ അക്കൌണ്ട് ആക്സസ് ചെയ്യുന്നതിന് വിപിഎൻ (വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക്) ഉപയോഗിക്കുന്നതായി കണ്ടെത്തി. സാങ്കേതിക നിരീക്ഷണത്തിന്റെയും സൈബർ ഫോറൻസിക് ഉപകരണങ്ങളുടെയും സഹായത്തോടെ ശേഖരിച്ച വിവരങ്ങൾ പരിശോധിച്ച ശേഷം, ആരോപിത പ്രൊഫൈൽ ഉപയോക്താവിന്റെ ഐഡന്റിറ്റി തിരിച്ചറിഞ്ഞു, തുടർന്ന് അയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നുവെന്നും, ഉദ്യോഗസ്ഥൻ പറഞ്ഞു.

  ഇമെയിൽ ഐഡിയും ഇൻസ്റ്റാഗ്രാം അക്കൗണ്ടും പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കിയതായി പോലീസ് പറഞ്ഞു.

  ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചു യുവതിയുടെ രണ്ടു ലക്ഷം രൂപയ്ക്ക് വ്യവസായിക്കു വിറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കർണാടകയിലെ ധാർവാഡ് താലൂക്കിലെ ഉപ്പിൻ ബെതഗേരിയിലാണ് സംഭവം. ബംഗളുരുവിലെ കമ്പനിയിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ കൂട്ടിക്കൊണ്ടു വന്നു വ്യവസായിക്കു വിറ്റത്. യുവതിയെ കൈമാറിയതിന് പ്രതിഫലമായി രണ്ടു ലക്ഷം രൂപ ദിലീപ് എന്നയാൾ കൈപ്പറ്റുകയും ചെയ്തു. വ്യവസായിയുടെ വീട്ടിൽനിന്ന് രക്ഷപെട്ട യുവതി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ദിലീപിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
  Published by:Anuraj GR
  First published: