നാഗ്പുർ: ലൈംഗിക ചൂഷണത്തിന് ഇരയായ 15 വയസുകാരി യൂട്യൂബ് വീഡിയോ കണ്ട് പെൺകുട്ടിക്ക് ജന്മം നൽകിയ ശേഷം കുഞ്ഞിനെ കൊലപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ വ്യക്തിയാണ് കുഞ്ഞിന്റെ പിതാവെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടി ഗർഭിണിയായിരുന്നുവെന്ന വിവരം വീട്ടുകാർക്ക് അറിവില്ലായിരുന്നു.
ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞാണ് ഗർഭകാലത്തെ ശാരീരിക വ്യത്യാസങ്ങൾ പെൺകുട്ടി മറച്ചുവച്ചത്. തുടർന്ന് വീട്ടിൽ തന്നെ പ്രസവിക്കുന്നതിനുള്ള മാർഗം തേടിയത്. ഇതിന്റെ ഭാഗമായി ഇവർ യുട്യൂബിൽ സേർച്ച് ചെയ്ത് വിഡിയോകൾ കണ്ടു. തുടർന്ന് മാർച്ച് രണ്ടിന് വീട്ടിൽവച്ച് പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയും കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്തു.
മൃതദേഹം അവളുടെ വീട്ടിലെ ഒരു പെട്ടിയിൽ ഒളിപ്പിച്ചെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വീട്ടിൽ തിരിച്ചെത്തിയപ്പോൾ പെൺകുട്ടിയിൽ ചില വ്യത്യാസങ്ങൾ ശ്രദ്ധയിൽപ്പെട്ട അമ്മ അതേക്കുറിച്ചു ചോദിച്ചു. ഇതോടെയാണ് പ്രസവ വിവരം പുറത്ത് പറയുന്നത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിനു ശേഷം പെൺകുട്ടിക്കെതിരെ കൊലപാതകക്കുറ്റം ഉൾപ്പെടെ ചുമത്തുമെന്ന് പൊലീസ് വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.