• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| പുരുഷ സുഹൃത്തുക്കളുമായുള്ള ഫോൺവിളി എതിർത്ത അമ്മയെ 17കാരിയും സുഹൃത്തുക്കളും ചേർന്ന്​ കൊലപ്പെടുത്തി

Murder| പുരുഷ സുഹൃത്തുക്കളുമായുള്ള ഫോൺവിളി എതിർത്ത അമ്മയെ 17കാരിയും സുഹൃത്തുക്കളും ചേർന്ന്​ കൊലപ്പെടുത്തി

സാരി കൊ​ണ്ട്​ ക​ഴു​ത്ത്​ ഞെ​രി​ക്കു​ക​യും ക​ത്തി​കൊ​ണ്ട്​ ക​ഴു​ത്ത​റു​ത്ത്​ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു.

  • Share this:
ചെ​ന്നൈ: ആ​ൺ​കു​ട്ടി​ക​ളു​മാ​യു​ള്ള സൗ​ഹൃ​ദ​ത്തെ എ​തി​ർ​ത്ത അ​മ്മ​യെ സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം ചേ​ർ​ന്ന്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ മ​ക​ൾ ഉ​ൾ​പ്പെ​ടെ രണ്ടുപേർ അ​റ​സ്റ്റി​ൽ. തൂ​ത്തു​ക്കു​ടി (Thoothukudi) ന​ഗ​ര​സ​ഭ​യി​ലെ താ​ൽ​ക്കാ​ലി​ക ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ വ​ണ്ണാ​ർ ര​ണ്ടാം തെ​രു​വി​ൽ മാ​ട​സാ​മി​യു​ടെ ഭാ​ര്യ മു​നി​യ​ല​ക്ഷ്മി​യാ​ണ് (35)​ കൊ​ല്ല​പ്പെ​ട്ട​ത്.

കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന്​ ഭർത്താവുമായി പിണങ്ങി മു​നി​യ ല​ക്ഷ്മി മ​ക്ക​ളോ​ടൊ​പ്പ​മാ​ണ്​ താ​മ​സി​ച്ചി​രു​ന്ന​ത്. 17കാ​രി​യാ​യ മ​ക​ളും ആ​ൺ​സു​ഹൃ​ത്തു​ക്ക​ളാ​യ മു​ല്ല​ക്കാ​ട് രാ​ജീ​വ് ന​ഗ​ർ സ്വ​ദേ​ശി ക​ണ്ണ​ൻ (20), മു​ത്ത​യ്യ​പു​രം ടോ​പ് സ്ട്രീ​റ്റി​ൽ ത​ങ്ക​കു​മാ​ർ (22) എ​ന്നി​വ​രു​മാ​ണ്​ പ്ര​തി​ക​ൾ. ത​ങ്ക​കു​മാ​റു​മാ​യി പെ​ൺ​കു​ട്ടി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു. ഇ​രു​വ​രും മൊ​​ബൈ​ൽ ഫോണി​ൽ നി​ര​ന്ത​രം സം​സാ​രി​ക്കു​ന്ന​തി​നെ മു​നി​യ​ല​ക്ഷ്മി എ​തി​ർ​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം കൂ​ടു​ത​ൽ ശ​കാ​രി​ച്ച​തോ​ടെ കാ​മു​ക​ൻ ത​ങ്ക​കു​മാ​റി​നെ​യും ക​ണ്ണ​നെ​യും വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​വ​രു​ത്തി​യ മ​ക​ൾ ഉ​റ​ക്ക​ത്തി​ലാ​യി​രു​ന്ന മു​നി​യ​ല​ക്ഷ്മി​യെ സാരി കൊ​ണ്ട്​ ക​ഴു​ത്ത്​ ഞെ​രി​ക്കു​ക​യും ക​ത്തി​കൊ​ണ്ട്​ ക​ഴു​ത്ത​റു​ത്ത്​ കൊ​ല​പ്പെ​ടു​ത്തു​ക​യു​മാ​യി​രു​ന്നു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.

Also Read- Arrest | ഭാര്യവീട്ടിൽ അതിക്രമിച്ചുകയറി യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; ഭർത്താവ് അറസ്റ്റിൽ

തങ്ക കുമാറും കണ്ണനും പോയതിന് പിന്നാലെയാണ് പെൺകുട്ടി പോലീസിനെ വിളിച്ച് തന്റെ അമ്മയെ ആരോ കൊലപ്പെടുത്തിയെന്ന് പറഞ്ഞത്. ഇതേത്തുടർന്ന് സൗത്ത് പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. അന്വേഷണത്തിൽ സുഹൃത്തുക്കളുമായി ചേർന്ന് അമ്മയെ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇതേ തുടർന്ന് പെൺകുട്ടിയെയും തങ്കകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തു.  കണ്ണൻ, മുത്തു എന്നിവർ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

പോളിടെക്നിക്ക് പാതിവഴിയിൽ ഉപേക്ഷിച്ച 17കാരിയും അമ്മയും നിരന്തരം വഴക്കിട്ടിരുന്നുവെന്ന് പൊലീസ് പറയുന്നു. നിരന്തരം ആൺ സുഹൃത്തുക്കളുമായി മകൾ ഫോണിൽ സംസാരിക്കുന്നത് മുനിയ ലക്ഷ്മി എതിർത്തിരുന്നു.

English Summary: A 35-year-old woman was allegedly murdered by four persons, including her daughter in Thoothukudi. The incident occurred on Saturday night in her house at Mela Shanmugapuram. The deceased has been identified as Muniyalakshmi. Investigations by police revealed that the victim often reprimanded her 17-year-old daughter, a dropout from polytechnic college, for frequently talking with boys over cell phone. Irked over this, her daughter along with three of her friends murdered her mother.
Published by:Rajesh V
First published: