നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Caste killing | ജാതി മാറി പ്രണയിച്ച18കാരിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു; സഹോദരന്മാര്‍ അറസ്റ്റില്‍

  Caste killing | ജാതി മാറി പ്രണയിച്ച18കാരിയെ കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു; സഹോദരന്മാര്‍ അറസ്റ്റില്‍

  മൂത്ത സഹോദരനും സഹോദര ഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു

  • Share this:
   ഡെറാഡൂണ്‍: ഇതര ജാതിയില്‍പ്പെട്ട യുവാവുമായി പ്രണയിച്ചതിന് സഹോദരിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചു. ഉത്തരാഖണ്ഡിലാണ് സംഭവം. പെണ്‍കുട്ടിയുടെ മൃതദേഹം അഴുകിയ നിലയില്‍ കാട്ടില്‍ നിന്ന് കണ്ടെത്തി. സംഭവത്തില്‍ രണ്ടു സഹോദരന്മാരെയും സഹോദരഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

   റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ കുടുങ്ങിയത്. 60 റിസോര്‍ട്ടുകളിലെ 150 സിസിടിവി ക്യാമറകളാണ് പൊലീസ് പരിശോധിച്ചത്. പെണ്‍കുട്ടി സഹോദരന്മാടൊപ്പം ഡെറാഡൂണില്‍ എത്തിയത് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് കണ്ടെത്തിയിരുന്നു.

   ഇളയ സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. മൂത്ത സഹോദരനും സഹോദര ഭാര്യയും താനും ചേര്‍ന്നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ ഇളയ സഹോദരന്‍ ബിഹാറിലേക്ക് മടങ്ങി.

   Also Read-Attack on police | കിഴക്കമ്പലത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ പൊലീസിനെ ആക്രമിച്ചു; പൊലീസ് ജീപ്പിന് തീവെച്ചു; അഞ്ചു പേര്‍ക്ക് പരിക്ക്

   ഇതര ജാതിയില്‍പ്പെട്ട യുവാവുമായുള്ള പ്രണയബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ബിഹാര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. കൊലപാതകത്തിന് ശേഷം മൃതദേഹം കാട്ടില്‍ ഉപോക്ഷിക്കുകയായിരുന്നെന്ന് ഇളയ സഹോദരന്‍ കുറ്റസമ്മതമൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

   Attack on Girl| 'അങ്കിള്‍' എന്ന് വിളിച്ചതിന് പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച്‌ കടയുടമ

   'അങ്കിള്‍' എന്ന് വിളിച്ച പെണ്‍കുട്ടിയെ ക്രൂരമര്‍ദനത്തിനിരയാക്കി കടയുടമ. ഉത്തരാഖണ്ഡിലെ (Uttarakhand) ഉദ്ദംസിങ് നഗർ (Udham Singh Nagar ) ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. മോഹിത് കുമാര്‍ (35) എന്ന കച്ചവടക്കാരനാണ് നിഷ അഹമ്മദ്(18) എന്ന പെണ്‍കുട്ടിയെ ക്രൂരമര്‍ദനത്തിന് ഇരയാക്കിയത്.

   കടയുടമക്കെതിരെ ഐപിസി സെക്ഷന്‍ 354 (സ്ത്രീയുടെ അന്തസ് തകര്‍ക്കുന്ന തരത്തിലുള്ള അക്രമം), സെക്ഷന്‍ 323 (മനപ്പൂര്‍വ്വം മുറിവേല്‍പ്പിക്കല്‍), 506 (കുറ്റകരമായ ഭീഷണിപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. മര്‍ദ്ദനമേറ്റ നിഷയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.

   Also Read-CPM-CPI Clash | കാലടിയില്‍ രണ്ട് CPI പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റ സംഭവം; ഒന്‍പത് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

   പൊലീസ് ഇടപെടലിനെ തുടര്‍ന്ന് നിഷയുടെ പിതാവും മോഹിത് കുമാറിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ. ഈ മാസം 19ന് നിഷ അഹമ്മദ് ഇയാളുടെ കടയില്‍ നിന്ന് ഒരു ബാഡ്മിന്റണ്‍ റാക്കറ്റ് വാങ്ങിയിരുന്നു. ഇതിന്റെ ചില കണ്ണികള്‍ പൊട്ടിയതിനെ തുടര്‍ന്ന് മാറ്റിവാങ്ങുന്നതിനായാണ് പെണ്‍കുട്ടി കടയിലെത്തിയത്. എന്നാല്‍ അങ്കിള്‍ എന്ന് വിളിച്ചതോടെ ഇയാള്‍ ക്ഷുഭിതനായി പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
   Published by:Jayesh Krishnan
   First published: