ബന്ധുവായ 15കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു: 16 കാരൻ അറസ്റ്റിൽ

കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ മകനാണ് പ്രതി.

News18 Malayalam | news18
Updated: November 17, 2019, 9:36 AM IST
ബന്ധുവായ 15കാരിയെ കെട്ടിയിട്ട് പീഡിപ്പിച്ചു: 16 കാരൻ അറസ്റ്റിൽ
കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ മകനാണ് പ്രതി.
  • News18
  • Last Updated: November 17, 2019, 9:36 AM IST
  • Share this:
ന്യൂഡൽഹി: പതിനഞ്ചുകാരിയെ കട്ടിലിൽ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കൗമാരക്കാരാൻ പിടിയിൽ. ഡൽഹി ഗുഡ്ഗാവ് സ്വദേശിയായ പതിനാറുകാരനാണ് ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച ആയിരുന്നു സംഭവം. എന്നാൽ വിവരം പെൺകുട്ടി പുറത്തു പറഞ്ഞിരുന്നില്ല.

സ്കൂളിൽ കുഴഞ്ഞു വീണ കുട്ടി പിന്നീട് അധ്യാപകരോട് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം വെളിപ്പെടുത്തുകയായിരുന്നു. അധ്യാപകർ നൽകിയ വിവരം അനുസരിച്ചാണ് പെണ്‍കുട്ടിയുടെ മാതാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Also Read-മാതാപിതാക്കളെ അധിക്ഷേപിച്ചു: 22 കാരന്‍റെ കുത്തേറ്റ് മധ്യവയസ്കൻ മരിച്ചു

കുട്ടിയുടെ മാതാവിന്റെ സഹോദരന്റെ മകനാണ് പ്രതി. സഹോദരന്റെ ഭാര്യയ്ക്ക് സുഖമില്ലാത്തതിനെ തുടർന്ന് സഹായത്തിനായാണ് ഇവർ മകളെ അവരുടെ വീട്ടിലേക്കയച്ചത്. സഹോദര ഭാര്യ ആശുപത്രിയിൽ പോയ സമയത്ത് മകൻ സഹോദരിയുടെ സ്ഥാനത്തുള്ള പെൺകുട്ടിയെ കടന്നു പിടിച്ച് കട്ടിലിൽ ബന്ധിച്ച ശേഷം പീഡിപ്പിക്കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
First published: November 17, 2019, 9:34 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading