ഹൈദരാബാദ്: രാത്രി വൈകി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി രണ്ടാനച്ഛൻ.ഹൈദരാബാദിനടുത്തുള്ള മുഷീറാബാദാണ് സംഭവം. യാസ്മിനുന്നിസ എന്ന പെണ്‍കുട്ടിയെ രണ്ടാനച്ഛൻ മുഹമ്മദ് തൗഫീഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
രാത്രി ഒരു മണിക്ക് ഫോൺ ചെയ്യുന്നത് കണ്ടതിനെ തുടർന്നായിരുന്നു കൊലപാതകം. മകൾ അർധരാത്രി ഒരു മണിക്ക് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ തൗഫീഖ് പെൺകുട്ടിയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചെടുക്കുകയും, മൊബൈൽ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.
ഇത് നിഷേധിക്കുകയും തൌഫീഖുമായി പെൺകുട്ടി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയെ രാവിലെ മൂന്നുമണിയോടെ ഇയാൾ പെൺകുട്ടിയെ കഴുത്തുഞരിച്ച് കൊലപ്പെടുത്തി. ശേഷം രാവിലെ ആറു മണിക്ക് പൊലീസിന് മുന്നിൽ പ്രതി ഹാജരാവുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.