• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| അമ്മയെ വെടിവെച്ചു കൊന്ന് പതിനാറുകാരൻ; മൃതദേഹം കത്തിക്കാൻ ശ്രമിച്ചു, സഹോദരിയെ ഭീഷണിപ്പെടുത്തി

Murder| അമ്മയെ വെടിവെച്ചു കൊന്ന് പതിനാറുകാരൻ; മൃതദേഹം കത്തിക്കാൻ ശ്രമിച്ചു, സഹോദരിയെ ഭീഷണിപ്പെടുത്തി

സംഭവം പുറത്തു പറയാതിരിക്കാൻ പത്ത് വയസ്സുള്ള സഹോദരിയെ ഭീഷണിപ്പെടുത്തി

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ലഖ്നൗ: ഓൺലൈൻ ഗെയിം കളിക്കുന്നതിന് ശകാരിച്ച അമ്മയെ കൊലപ്പെടുത്തി പതിനാറുകാരനായ മകൻ. ഉത്തർപ്രദേശിലെ ലഖ്നൗവിലാണ് നാടിനെ നടുക്കിയ സംഭവം. അമ്മയെ കൊലപ്പെടുത്തുക മാത്രമല്ല, മൃതദേഹം കത്തിക്കാനും സംഭവം പുറത്തു പറയാതിരിക്കാൻ പത്ത് വയസ്സുള്ള സഹോദരിയെ ഭീഷണിപ്പെടുത്താനും കൗമാരക്കാരൻ ശ്രമിച്ചു.

    സ്ഥിരമായി ഓൺലൈൻ ഗെയിം കളിക്കുന്നതിനെ തുടർന്നാണ് അമ്മ മകനെ ശകാരിച്ചത്. ഇതോടെ അമ്മയെ മകൻ വകവരുത്തുകയായിരുന്നു. ഇതിനു ശേഷം രണ്ട് ദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ച് കളയാനും ശ്രമം നടത്തി. ഒന്നും സംഭവിക്കാത്തതു പോലെയായിരുന്നു കുട്ടിയുടെ പെരുമാറ്റമെന്ന് അയൽവാസികൾ പറയുന്നു.

    വീട്ടിൽ നിന്നും ദുർഗന്ധം പുറത്തു വന്നതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് ദുർഗന്ധം വരുന്നത് കൗമാരക്കാരന്റെ വീട്ടിൽ നിന്നാണ് അയൽവാസികൾക്ക് മനസ്സിലായത്. തുടർന്ന് പൊലീസിനെ അറിയിച്ചു.
    Also Read-സിഗരറ്റ് വാങ്ങാൻ 10 രൂപ നൽകിയില്ല, ഡല്‍ഹിയില്‍ കുട്ടിയെ നാലംഗ സംഘം കുത്തിക്കൊന്നു

    ഇതോടെയാണ് കൊലപാതകം പുറംലോകം അറിയുന്നത്. പൊലീസ് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ മുറിയിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് അടുത്തായി തോക്കും ഉണ്ടായിരുന്നു. നാൽപ്പത് വയസ്സായിരുന്നു സ്ത്രീയുടെ പ്രായം.

    പൊലീസ് ചോദ്യം ചെയ്യലിൽ മറ്റൊരു കഥയായിരുന്നു മകൻ പറഞ്ഞിരുന്നത്. വീട്ടിൽ ഇലക്ട്രിക്കൽ ജോലിക്ക് എത്തിയ ആൾ അമ്മയെ കൊലപ്പെടുത്തിയെന്നായിരുന്നു മകൻ പൊലീസിനെ അറിയിച്ചത്. എന്നാൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

    Also Read-തൃശൂരിൽ കാണാതായ യുവതിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി

    അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം രണ്ട് ദിവസം യാതൊരു സംശയവുമില്ലാതെയായിരുന്നു മകന്റെ പെരുമാറ്റമെന്ന് പൊലീസ് പറയുന്നു. ഈ സമയത്ത് കൂട്ടുകാരെ വീട്ടിലേക്ക് വിളിച്ച് കളിക്കുകയും ഭക്ഷണം പാകം ചെയ്യുകയും സിനിമ കാണുകയുമെല്ലാം ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി. എല്ലാമറിയാമായിരുന്ന പത്ത് വയസ്സുള്ള അനുജത്തിയെ ഭീഷണിപ്പെടുത്തി.

    ആർമി ഉദ്യോഗസ്ഥനാണ് മരിച്ച സ്ത്രീയുടെ ഭർത്താവ്. പതിനാറ് വയസ്സുള്ള മകനും പത്ത് വയസ്സുള്ള മകൾക്കുമൊപ്പമായിരുന്നു സ്ത്രീ താമസിച്ചിരുന്നത്. മകൻ മൊബൈൽ ഗെയിമിനും സോഷ്യൽമീഡിയയ്ക്കും അടിമയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

    മകൻ കൂടുതൽ സമയവും മൊബൈലിൽ ചെലവഴിക്കുന്നതിന് അമ്മ നിരന്തരം ശകാരിച്ചിരുന്നു. ഞായറാഴ്ച്ചയും സ്ത്രീ മകനെ ഇതേ കാരണത്തിന് വഴക്കു പറഞ്ഞു. തുടർന്ന് അന്ന് വൈകിട്ട് മൂന്ന് മണിയോടെ ഉറങ്ങിക്കിടക്കുന്ന അമ്മയെ മകൻ വെടിവെച്ചു കൊല്ലുകയായിരുന്നു. ആർമി ഉദ്യോഗസ്ഥനായ പിതാവിന്റെ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് മകൻ കൃത്യം നടത്തിയതെന്നും പൊലീസ് കണ്ടെത്തി.
    Published by:Naseeba TC
    First published: