• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്കെ കൗമാരക്കാരന്‍ 13കാരിയെ ബലാത്സംഗം ചെയ്തു


Updated: April 25, 2018, 8:54 PM IST
മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്കെ കൗമാരക്കാരന്‍ 13കാരിയെ ബലാത്സംഗം ചെയ്തു

Updated: April 25, 2018, 8:54 PM IST
കാണ്‍പൂര്‍: മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്കെ പതിനാറുകാരന്‍ പതിമൂന്നുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ആണ് സംഭവം.

തന്റെ മാതാപിതാക്കളും സഹോദരിയും നോക്കിനില്‍ക്കെയായിരുന്നു കൗമാരാക്കാരന്റെ ഈ ക്രൂരത. സംഭവം പുറത്തുപറയാതിരിക്കാന്‍ പെണ്‍കുട്ടിയെ പിന്നീട് കൗമാരക്കാരനും മാതാപിതാക്കളും മര്‍ദ്ദിച്ചു. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ പിന്നീട് വീട്ടിലേക്ക് പറഞ്ഞയയ്ക്കുകയായിരുന്നു.

അയല്‍വാസിയായ പെണ്‍കുട്ടിയോടാണ് പതിനാറുകാരനും കുടുംബവും ഇത്തരത്തില്‍ പെരുമാറിയത്. അവശനിലയില്‍ വീട്ടിലെത്തിയ പെണ്‍കുട്ടിയെ രക്ഷിതാക്കള്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെനിന്നും കുട്ടിയെ ലാല ലജ്പത് റായ് ആശുപത്രിയിലേക്ക് മാറ്റി. കുട്ടിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പതിനാറുകാരനെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളുടെ മാതാപിതാക്കളും അറസ്റ്റിലായി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ക്കു പുറമേ പോക്സോ നിയമപ്രകാരവും കോസെടുത്തിട്ടുണ്ടെന്നു കാണ്‍പുര്‍ പൊലീസ് അറിയിച്ചു.
First published: April 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍