ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിക്ക് കണ്ടക്ടറിന്‍റെ പീഡനം; യാത്രക്കാരി പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കുന്നു

ബസിന്‍റെ മുന്‍ഭാഗത്തെ വാതിലിന്‍റെ പടിയില്‍നിന്നാണ് പിറകില്‍ നില്‍ക്കുകയായിരുന്ന ബാലികക്കു നേരെ അതിക്രമം നടത്തിയത്.

News18 Malayalam | news18
Updated: October 10, 2019, 9:09 PM IST
ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിക്ക് കണ്ടക്ടറിന്‍റെ പീഡനം; യാത്രക്കാരി പകർത്തിയ ദൃശ്യങ്ങൾ പ്രചരിക്കുന്നു
News 18
  • News18
  • Last Updated: October 10, 2019, 9:09 PM IST
  • Share this:
മലപ്പുറം: സ്വകാര്യബസ് കണ്ടക്ടര്‍ യാത്രക്കാരിയായ പെൺകുട്ടിയെ ലൈംഗിക അതിക്രമം നടത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്. ബസിലെ മറ്റൊരു യാത്രക്കാരി രഹസ്യമായി ചിത്രീകരിച്ച ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്.

തിരൂരിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യബസിലെ കണ്ടക്ടർ 15 വയസിനു താഴെ പ്രായമുള്ള പെൺകുട്ടിയെ യാത്രയ്ക്കിടയിൽ ലൈംഗികമായി ഉപദ്രവിക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. അതേ ബസിലെ യാത്രക്കാരിയാണ് രഹസ്യമായി ഈ രംഗം ചിത്രീകരിച്ചത്.

ബസിന്‍റെ മുന്‍ഭാഗത്തെ വാതിലിന്‍റെ പടിയില്‍നിന്നാണ് പിറകില്‍ നില്‍ക്കുകയായിരുന്ന ബാലികക്കു നേരെ അതിക്രമം നടത്തിയത്. ഉമ്മയുമായി ബസില്‍ കയറിയ കുട്ടിക്ക് സീറ്റ് കിട്ടാത്തതിനാല്‍ ബസില്‍ ഡോറിന് പിറകിലെ സീറ്റിന്‍റെ ഇടയിലായിരുന്നു കുട്ടി നിന്നത്. ബസ് തിരൂരിലെത്തുന്നതിനിടെ വാതിലിന്‍റെ പടിയിൽ നിന്നാണ് അതിക്രമം.

പയ്യന്നൂരിൽ അതിഥിയായി വെള്ളിമൂങ്ങ; സുരക്ഷ ഒരുക്കി പൊലീസുകാർ

ഇത് ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരിയാണ് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. യുവതി തിരൂര്‍ സ്റ്റാൻഡിൽ എത്തിയപ്പോള്‍ സംഭവം പെണ്‍കുട്ടിയുടെ ഉമ്മയെ ധരിപ്പിച്ചെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ഭയത്തില്‍ പരാതി നല്‍കാന്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്നാണ് ദൃശ്യങ്ങള്‍ അധികാരികളിലെത്തിക്കാന്‍ യുവതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

First published: October 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading