Shocking: ആശ്രിതനിയമനത്തിൽ ജോലി നേടാൻ മകൻ അച്ഛനെ കൊലപ്പെടുത്തി

സംശയം തോന്നിയ ചില ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്.

News18 Malayalam | news18-malayalam
Updated: June 7, 2020, 2:56 PM IST
Shocking: ആശ്രിതനിയമനത്തിൽ ജോലി നേടാൻ മകൻ അച്ഛനെ കൊലപ്പെടുത്തി
murder
  • Share this:
ഹൈദരാബാദ്: ആശ്രിതനിയമനത്തിലൂടെ ജോലി നേടാൻ പൊതുമേഖലാ സ്ഥാപനത്തിലെ ജീവനക്കാരനായ അച്ഛനെ മകൻ കൊലപ്പെടുത്തി. അമ്മയും സഹോദരനുമൊപ്പം നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കൊല നടത്തിയത്. മരണം ഹൃദയാഘാതം മൂലമാണെന്നായിരുന്നു വീട്ടുകാർ അയൽവാസികളോടും മറ്റു ബന്ധുക്കളോടും പറഞ്ഞത്.

പോളിടെക്നിക് ഡിപ്ലോമക്കാരനായ 25കാരൻ തൂവാലകൊണ്ട് കഴുത്ത് ഞെരിച്ചാണ് അച്ഛനെ കൊലപ്പെടുത്തിയത്. മെയ് 26നായിരുന്നു സംഭവം. തെലങ്കാനയിലെ പെഡപ്പള്ളി ജില്ലയിലെ കോത്തൂർ ഗ്രാമത്തിലാണ് സംഭവം. വീട്ടിനുള്ളിൽവെച്ച് ഉറങ്ങിക്കിടക്കവെയാണ് മകൻ അച്ഛനെ കൊലപ്പെടുത്തിയത്.

സംശയം തോന്നിയ ചില ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം തെളിഞ്ഞത്. പോസ്റ്റുമോർട്ടത്തിൽ ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്ന് വ്യക്തമായി. ഇതിനിടെ മകനും അമ്മയും ഒളിവിൽ പോയെങ്കിലും പൊലീസ് ഇവരെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി. പ്രതികളുടെ മൊബൈൽഫോണും കൊലയ്ക്ക് ഉപയോഗിച്ച തൂവാലയും പൊലീസ് കണ്ടെടുത്തു.

പെഡപ്പള്ളി ജില്ലയിലെ ഗോദാവരിഖാനിയിൽ സർക്കാർ നടത്തുന്ന സിംഗാരെനി കൊളിയറീസ് ലിമിറ്റഡിൽ പമ്പ് ഓപ്പറേറ്ററായിരുന്നയാളാണ് മരിച്ചത്. ഇയാൾ മരിച്ചതിനെ തുടർന്ന് ലഭിക്കുന്ന ആശ്രിതനിയമനത്തിനായാണ് കൊലപാതകം നടത്തിയതെന്ന് മകൻ പോലീസിനോട് സമ്മതിച്ചു. പിതാവിനെ കൊന്നതിനുശേഷം, പിറ്റേന്ന് രാവിലെ അദ്ദേഹം ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്നു കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു.
TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]
ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 302 (കൊലപാതകം), 120-ബി (ഗൂഢാലോചന), 201 (തെറ്റായ വിവരങ്ങൾ നൽകുന്നത്), 34 (പൊതുവായ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനായി നിരവധി വ്യക്തികൾ ചെയ്ത പ്രവൃത്തികൾ) എന്നിവ പ്രകാരം മൂന്ന് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

തെലങ്കാനയുടെയും കേന്ദ്ര സർക്കാരുകളുടെയും സംയുക്ത ഉടമസ്ഥതയിലുള്ള കൽക്കരി ഖനന സ്ഥാപനമായ സിംഗാരെനി കൊളിയറീസ് കമ്പനി ലിമിറ്റഡ് (എസ്‌സി‌സി‌എൽ) ജോലിയിലിരിക്കെ മരിക്കുന്ന ആശ്രിതർക്ക് ജോലി നൽകാറുണ്ട്.
First published: June 7, 2020, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading