• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

കൂടോത്ര സംശയം; മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു


Updated: December 25, 2018, 6:19 PM IST
കൂടോത്ര സംശയം; മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു

Updated: December 25, 2018, 6:19 PM IST
രാജണ്ണ സിർസില്ല (തെലങ്കാന): ആരോഗ്യസ്ഥിതി മോശമാക്കാനായി കൂടോത്രം നടത്തിയെന്ന സംശയത്തെ തുടർന്ന് തെലങ്കാനയിൽ 30കാരനായ മകൻ അമ്മയെ കഴുത്തുഞെരിച്ച് കൊന്നു. ബൊയിൻപള്ളെ പൊലീസ് കേസ് എടുത്തു. ഈ മാസം 23നാണ് സംഭവം.

  • മകളെ തുടർച്ചയായി ബലാത്സംഗം ചെയ്തു; 42കാരൻ ഒളിവിൽ

  • Loading...


ശ്രീനിവാസ് എന്ന യുവാവാണ് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തനിക്കെതിരെ അമ്മ കൂടോത്രം ചെയ്തുവെന്ന സംശയത്തെ തുടർന്നാണിതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. തനിക്ക് അസുഖം കുറയാതെ വന്നത് അമ്മ കൂടോത്രം നടത്തിയതുകൊണ്ടാണെന്നാണ് ഇയാൾ വിശ്വസിച്ചിരുന്നത്. അതുകൊണ്ട് 52കാരിയായ അമ്മയെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.


ശ്രീനിവാസനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.

First published: December 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍