തിരുവനന്തപുരത്ത് വീട്ടമ്മ ജീവനൊടുക്കിയ (homemaker ends life) സംഭവത്തിൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് അറസ്റ്റിൽ. പുലയനാർക്കോട്ട ആക്കുളം സ്വദേശി അശോകനെയാണ് മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ കുന്നം ശ്രീ മഹാദേവർ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ആണ്. തുറവിക്കൽ അജിത്കുമാറിന്റെ ഭാര്യ എസ്. വിജയകുമാരിയാണ് ജീവനൊടുക്കിയത്.
മരിച്ച വിജയകുമാരിയും, വീടിനടുത്തെ ക്ഷേത്ര ഭാരവാഹികളും തമ്മിൽ വർഷങ്ങളായി വസ്തുതർക്കം നടന്നുവരികയായിരുന്നു. ഫെബ്രുവരി നാലിനുണ്ടായ സംഘട്ടനത്തിൽ വിജയകുമാരിക്ക് മർദനമേറ്റ കേസിലാണ് അറസ്റ്റ്.
ഈ ദിവസം അശോകൻ ഇവരുടെ പറമ്പിൽ ജെ.സി.ബിയുമായി അതിക്രമിച്ചു കയറി സർവ്വേ കല്ല് പിഴുതെറിയുകയായിരുന്നു. ഇതിനുശേഷം വീട്ടമ്മയെ കയ്യേറ്റം ചെയ്തു.
Also read: ക്ഷേത്ര ഭാരവാഹികളുമായി വഴി തർക്കം; ശബ്ദ സന്ദേശമയച്ച് വീട്ടമ്മ ജീവനൊടുക്കി
പോലീസിൽ പരാതി നൽകിയിട്ടും പ്രതിയെ പിടികൂടിയില്ലെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. മർദ്ദനമേറ്റിട്ടും പോലീസ് പ്രതിയെ പിടിക്കാതിരുന്നതിൽ മനംനൊന്താണ് വിജയകുമാരിയുടെ മരണം എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. പൊലീസിന് നൽകാൻ ഒരു വോയിസ് മെസ്സേജ് റെക്കോർഡ് ചെയ്ത ശേഷമാണ് ഇവർ ജീവനൊടുക്കിയത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Summary: Temple authority arrested in the case involving homemaker ending life over land dispute
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.