കണ്ണൂര്‍: കണ്ണൂരില്‍(Kannur) ക്ഷേത്ര ജീവനക്കാരന് നേരെ ആക്രമണം(Attack). ജീവനക്കാരനായ വി ഷിബിനെ കൊടുവാള് കൊണ്ട് വെട്ടി. ഉമാ മഹേശ്വര ക്ഷേത്രത്തിന്റെ ഓഫീസില്‍ കയറിയാണ് അക്രമിസംഘം ആക്രമിച്ചത്. തിങ്കളാഴ്ച രാവിലെ വിശ്വാസികള്‍ക്ക് മുന്നില്‍വെച്ചായിരുന്നു ആക്രമണം.
തടയാന്‍ ശ്രമിച്ച ക്ഷേത്രക്കമ്മിറ്റി സെക്രട്ടറി ശ്രീജിത്ത്, വനിതാ ജീവനക്കാരി മിനി എന്നിവരെയും അക്രമി സംഘം ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അടക്കം മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സര്‍ക്കാര്‍ ജോലി കിട്ടിയതില്‍ അസൂയ; ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ്
കൊല്‍ക്കത്ത: സര്‍ക്കാര്‍ ജോലി കിട്ടിയ ഭാര്യയോടുള്ള അസൂയമൂലം ഭാര്യയുടെ കൈപ്പത്തി വെട്ടിമാറ്റി ഭര്‍ത്താവ്. ബംഗാളിലെ ഈസ്റ്റ് ബുര്‍ധ്വാന്‍ ജില്ലയിലെ കേതുഗ്രാമില്‍ തിങ്കളാഴ്ചയാണ് സംഭവം. രേണു ഖാത്തു എന്ന യുവതിയുടെ കൈപ്പകത്തിയാണ് ഭര്‍ത്താവ് ഷേര്‍ മുഹമ്മദ് വെട്ടിമാറ്റിയത്. ആരോഗ്യ വിഭാഗത്തിലെ നഴ്സായാണ് രേണുവിന് ജോലി കിട്ടിയത്.
രേണുവിന്റെ കൈപ്പത്തി വെട്ടിമാറ്റിയശേഷം ഭര്‍ത്താവ് ഷേര്‍ മുഹമ്മദ് അവരെ ആശുപത്രിയില്‍ എത്തിച്ചശേഷം മുങ്ങുകയും ചെയ്തു. എന്നാല്‍ വെട്ടിമാറ്റിയ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ക്കാന്‍ അവസരം കൊടുക്കാതിരിക്കാനായി കൈപ്പത്തി ആശുപത്രിയില്‍ എത്തിച്ചില്ല.
ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തതിനു പിന്നാലെ ഇയാള്‍ മുങ്ങി. ഇയാളുടെ കുടുംബവും ഒളിവില്‍പ്പോയി. നഴ്സിങ് പഠിച്ചശേഷം സമീപ നഗരമായ ദുര്‍ഗാപുരിലെ സ്വകാര്യ ആശുപത്രിയില്‍ പരിശീലനത്തിലായിരുന്നു രേണു. അടുത്തിടെ സര്‍ക്കാരില്‍ ജോലി ലഭിക്കുകയും ചെയ്തു. ഇതാവാം ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്.
ജോലിക്കു പോകരുതെന്ന് ഭാര്യയോട് ഷേര്‍ മുഹമ്മദ് പറയാറുണ്ടായിരുന്നു. ഇതു സംബന്ധിച്ച് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും ചെയ്തിരുന്നു. സര്‍ക്കാര്‍ ജോലി ലഭിച്ച ഭാര്യ തന്നെ വിട്ടുപോകുമെന്ന് ഇയാള്‍ ഭയന്നിരിക്കാമെന്നും നാട്ടുകാര്‍ പറയുന്നു. ജോലിക്കു പോകാന്‍തന്നെയായിരുന്നു രേണുവിന്റെ തീരുമാനം. ഇതിനിടയിലാണ് ഷേര്‍ മുഹമ്മദ് കൈപ്പത്തി വെട്ടിമാറ്റിയത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.