തൃശൂർ: പൂജ നടത്താനെന്ന പേരിൽ ക്ഷേത്രഭാരവാഹികളിൽ നിന്ന് പണവും ആഭരണവും തട്ടിയ പൂജാരി അറസ്റ്റിൽ. ഒളരിക്കര പുല്ലഴി സ്വദേശിയായ രാഗേഷ് കുമാറിനെയാണ്(45) പൊലീസ് അറസ്റ്റ് ചെയ്തത്. ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠ നടത്താമെന്നും ദേവിക്കുള്ള ആഭരണങ്ങൾ നിർമ്മിച്ചുതരാമെന്നും പറഞ്ഞായിരുന്നു ക്ഷേത്രഭാരവാഹികളിൽ നിന്ന് പണം തട്ടിയത്.
ഇതിനായി 14.25 ലക്ഷം രൂപ വാങ്ങി രാഗേഷ് കുമാർ വാങ്ങിയത് വിഗ്രഹങ്ങളും ആഭരണങ്ങളും ക്ഷേത്രഭാരവാഹികൾ ആവശ്യപ്പെട്ടപ്പോൾ ഇയാൾ ഒളിവിൽ പോവുകയായിരുന്നു. മലപ്പുറം അണ്ടത്തോടുള്ള മറ്റൊരു ക്ഷേത്രത്തിൽ ശ്രീഹരി എന്ന കള്ളപ്പേരിൽ പൂജാരായയി ജോലി ചെയ്തുവരുന്നിതിനെടയാണ് ഇയാൾ പിടിയിലായത്. ആറുമാസമായി ഇയാൾ ഇവിടെ ജോലിചെയ്തുവരികയായിരുന്നു.
കൃത്യമായ വിലാസം നൽകാത്തതിനാല്‍ ക്ഷേത്രജീവനക്കാർക്ക് സംശയം തോന്നുകയായിരുന്നു. പ്രതിയുടെ പേരിൽ പേരാമഗലം പൊലീസ് സ്റ്റേഷനിൽ അടിപിടി കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.