HOME /NEWS /Crime / ക്ഷേത്ര ഭരണസമിതി ക്ലര്‍ക്കും യുവാവും തമ്മില്‍ തര്‍ക്കം; പരിഹരിക്കുന്നതിനിടയിൽ മേല്‍ശാന്തിക്ക് വെട്ടേറ്റു

ക്ഷേത്ര ഭരണസമിതി ക്ലര്‍ക്കും യുവാവും തമ്മില്‍ തര്‍ക്കം; പരിഹരിക്കുന്നതിനിടയിൽ മേല്‍ശാന്തിക്ക് വെട്ടേറ്റു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

വേട്ടേറ്റ മേൽശാന്തിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  • Share this:

    കണ്ണൂർ: കണ്ണൂരിൽ ക്ഷേത്രം മേൽശാന്തിക്ക് വെട്ടേറ്റു. കണ്ണൂർ ചേലോറ കടക്കര ധർമ്മശാസ്താ ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിക്കാണ് വെട്ടേറ്റത്. ക്ഷേത്ര ഭരണസമിതി ക്ലർക്കും മറ്റൊരു യുവാവും തമ്മിലുണ്ടായ പ്രശ്നം പരിഹരിക്കാൻ ഇടപെട്ടപ്പോൾ ആണ് വെട്ടേറ്റതെന്നാണ് വിവരം. ഞായറാഴ്ച വൈകിട്ട് 6.30നാണ് സംഭവം.

    Also read-മകനെ ജാമ്യത്തിലിറക്കാനെത്തിയ അമ്മയോടുള്ള പെരുമാറ്റത്തിന് സസ്പെൻഷനിലായ ധർമടം എസ്എച്ച്ഒയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

    എളയാവൂർ സൗത്തിലെ വിപിൻ എന്നയാൾ ആണ് വെട്ടിയതെന്നാണ് ലഭിക്കുന്ന സൂചന. വേട്ടേറ്റ മേൽശാന്തിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തില്‍ ചക്കരക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

    First published:

    Tags: Attack, Kannur