തിരുവനന്തപുരം: പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. മണക്കാട് സുബാഷ് നഗറിലെ ക്ഷേത്ര പൂജാരിയും ബാലരാമപുരം സ്വദേശിയുമായ മണിയപ്പൻ പിള്ളയാണ് അറസ്റ്റിലായത്. ക്ഷേത്രത്തിലെത്തിയ പെൺകുട്ടിയെ തൊട്ടടുത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഫോർട്ട് പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
പത്താം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടി മോഡൽ പരീക്ഷയിൽ മികച്ച മാർക്ക് ലഭിക്കുന്നതിനായാണ് ക്ഷേത്രത്തിൽ പ്രത്യേക പൂജ ചെയ്യാനെത്തിയത്. പൂജിച്ച ഭസ്മം നൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ അടുത്ത വീട്ടിലെത്തിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.