നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • തലവേദനയുമായെത്തിയ സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു; പുരോഹിതനെ അന്വേഷിച്ച് പൊലീസ്

  തലവേദനയുമായെത്തിയ സ്ത്രീയെ തലയ്ക്കടിച്ചു കൊന്നു; പുരോഹിതനെ അന്വേഷിച്ച് പൊലീസ്

  തലവേദനയിസൽ നിന്നും മുക്തി തേടിയെത്തിയ സ്ത്രീയെയാണ് ഇയാൾ അടിച്ചു കൊന്നത്.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തലവേദന മാറ്റാനായി എത്തിയ സ്ത്രീയെ തലയ്ക്കടിച്ചു കൊന്ന സംഭവത്തിൽ പ്രതിയായ പുരോഹിതനെ അന്വേഷിച്ച് പൊലീസ്. കർണാടക പൊലീസാണ് കേസിലെ പ്രതിയായ മനു(42) ആൾക്കായുള്ള അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തലവേദനയിസൽ നിന്നും മുക്തി തേടിയെത്തിയ സ്ത്രീയെയാണ് ഇയാൾ അടിച്ചു കൊന്നത്.

   കർണാടകയിലെ ഹസൻ ജില്ലയിലാണ് സംഭവം. പാർവതി (37) എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. രണ്ട് മാസമായി കടുത്ത തലവേദന അനുഭവിച്ചിരുന്ന പാർവതി നിരവധി ചികിത്സ നടത്തിയിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല. തുടർന്നാണ് പുരോഹിതനടുത്ത് എത്തിയത്.

   തലവേദന മാറ്റാനായി ഇയാൾ യുവതിയുടെ തലയ്ക്ക് വടി കൊണ്ട് അടിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിലാണ്. കൊലക്കുറ്റത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

   ബെംഗളുരുവിലെ നിരവധി ആശുപത്രികളിൽ ചികിത്സ തേടി യുവതി എത്തിയിരുന്നെങ്കിലും രോഗകാരണം കണ്ടെത്താനായിരുന്നില്ല. ഒടുവിൽ ബന്ധുവിന്റെ നിർദേശപ്രകാരമാണ് ഹസൻ ജില്ലയിലെ ബെക്ക ഗ്രാമത്തിലുള്ള പുരോഹിതനടുത്തേക്ക് പാർവതി എത്തിയത്.
   Also Read-ഭർത്താവിനെ വെട്ടിക്കൊന്ന് യുവതി കുട്ടിയേയും എടുത്ത് വീടുവിട്ടിറങ്ങി; മാനസിക പ്രശ്നം ഉണ്ടായിരുന്നതായി നാട്ടുകാർ

   പാർവതിയുടെ ബന്ധുവായ മഞ്ജുള എന്ന സ്ത്രീയാണ് പുരോഹിതനെ കുറിച്ച് പറഞ്ഞത്. ഡിസംബർ രണ്ടിന് ഗ്രാമത്തിലെ പെരിയപട്ടലാടമ്മ ക്ഷേത്രത്തിലെത്തി പുരോഹിതനെ കണ്ടു. ഡിസംബർ ഏഴിന് വീണ്ടും വരനായിരുന്നു ഇയാൾ ആദ്യം നിർദേശിച്ചത്. ഇപ്രകാരം ഡിസംബർ ഏഴിന് വീണ്ടും എത്തിയ പാർവതിയെ ചികിത്സയുടെ പേരിൽ മനു മർദിക്കുകയായിരുന്നു.
   Also Read-Suicide|പെട്രോൾ പമ്പ് നടത്തിപ്പിൽ പങ്കാളിയാക്കമെന്ന് വിശ്വസിപ്പിച്ച് 15.5 ലക്ഷം രൂപ തട്ടിയെടുത്തു; അറുപത്തിമൂന്നുകാരന്റെ ആത്മഹത്യയിൽ പ്രതി പിടിയിൽ

   മർദനത്തെ തുടർന്ന് ബോധരഹിതയായി വീണ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിർദേശം.

   തുടർന്ന് ഹസനിലുള്ള സർക്കാർ ആശുപത്രിയിലേക്ക് യുവതിയെ കൊണ്ടുപോയെങ്കിലും ഡിസംബർ എട്ടിന് വൈകിട്ട് 3.30 ഓടെ മരണം സംഭവിച്ചതായി പൊലീസ് എഫ്ഐആറിൽ പറയുന്നു. മർദനം മൂലമുള്ള പരിക്കാണ് മരണകാരണമെന്ന ഡോക്ടർമാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

   സംഭവം നടന്ന് ഒരാഴ്ച്ച പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ പൊലീസിനായിട്ടില്ല.
   Published by:Naseeba TC
   First published: