ലഖ്നൗ: പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ക്ഷേത്ര പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ക്ഷേത്ര പരിസരത്ത് വച്ച് ഒമ്പതു വയസുകാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് പൂജാരിയെ പൊലീസ് അറസ്റ്റ് ചെയ്തത്. രാഘവ് ഗിരി എന്ന നാൽപത്തിരണ്ടുകാരനാണ് അറസ്റ്റിലായത്. കോട് വാലി പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ക്ഷേത്രത്തിൽ വച്ചായിരുന്നു സംഭവം. പൊലീസ് സൂപ്രണ്ട് സഞ്ജയ് കുമാർ അറിയിച്ചതാണ് ഇക്കാര്യം. ബുധനാഴ്ചയാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.
പൂജാരിയുടെ പീഡനത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട പെൺകുട്ടി വീട്ടുകാരുടെ അടുത്തെത്തി കാര്യങ്ങൾ പറയുകയായിരുന്നു. പ്രകോപിതരായ ഗ്രാമവാസികൾ കൂട്ടത്തോടെ ക്ഷേത്രത്തിലേക്ക് എത്തുകയായിരുന്നു. നാട്ടുകാരെ കണ്ടു പേടിച്ച പൂജാരി ഒരു മുറിക്കുള്ളിൽ കയറി വാതിൽ അകത്ത് നിന്ന് പൂട്ടുകയായിരുന്നു. സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തേക്ക് എത്തുകയായിരുന്നു. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഐ പി സി വകുപ്പ് 354 പ്രകാരവും പോക്സോ നിയമപ്രകാരവും പൂജാരിക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്തു.
'നഷ്ടം കാരണം കട അടച്ചുപൂട്ടാൻ ഒരുങ്ങി'; യോഗേഷിന്റെ കണ്ണുനീർ തുടയ്ക്കാൻ സൊമാറ്റോ
ഈ വർഷം ജനുവരിയിൽ, പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ബദൗൻ ജില്ലയിൽ അമ്പതു വയസുകാരിയെ ക്ഷേത്രത്തിലെ പൂജാരിയും രണ്ട് ശിഷ്യന്മാരും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തിന്റെ നടുക്കം മാറുന്നതിനു മുന്നേയാണ് ഒമ്പതു വയസുകാരിയെ ക്ഷേത്ര പരിസരത്ത് പൂജാരി ബലാത്സംഗം ചെയ്ത വാർത്തയെത്തുന്നത്.
ചുവന്ന ടീ ഷർട്ടും കറുത്ത പാന്റും ധരിച്ച് ബൈക്കിൽ അഭ്യാസപ്രകടനം; വീഡിയോ വൈറലായതിനു പിന്നാലെ യുവതികൾക്ക് 28,000 രൂപ പിഴ
അതേസമയം, അമ്പതു വയസുകാരിയെ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും അവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. അങ്കണവാടി ജീവനക്കാരിയായ അമ്പതുകാരിയാണ് ക്രൂരബലാത്സംഗത്തിനു ശേഷം കൊല്ലപ്പെട്ടത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അനുസരിച്ച് സ്ത്രീയുടെ സ്വകാര്യഭാഗത്ത് ധാരാളം മുറിവുകൾ ഉണ്ടായിരുന്നു. കാലുകളിൽ ഒന്ന് ഒടിഞ്ഞ നിലയിൽ ആയിരുന്നു. അമിതമായ രക്തസ്രാവം ഉണ്ടായി. ഈ രക്തസ്രാവമാണ് ഇവരുടെ മരണത്തിലേക്ക് നയിച്ചത്. തെളിവുകൾ ക്രൂരമായ ബലാത്സംഗം നടന്നു എന്നതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. യശ്പാൽ സിംഗ് പറഞ്ഞു.
ഡൽഹിയിലെ നിർഭയ കേസിന് സമാനമായ രീതിയിൽ ആയിരുന്നു അമ്പതുകാരിയെ ബലാത്സംഗം ചെയ്ത രീതിയിലും സംഭവിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ഞായറാഴ്ച വൈകുന്നേരത്തോടെ ക്ഷേത്രത്തിൽ പോയ സ്ത്രീ പിന്നീട് മടങ്ങിയെത്തിയില്ല. തുടർന്നാണ് അവർക്കായി അന്വേഷണം ആരംഭിച്ചത്. അർദ്ധരാത്രിയോടെ ചോര വാർന്ന രീതിയിൽ സ്ത്രീയെ ഉപേക്ഷിച്ച് കാറിൽ മൂന്നുപേർ രക്ഷപ്പെട്ടതായി പ്രദേശവാസികൾ കണ്ടതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
സ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോർട്ടം നടത്തിയതിനു ശേഷം പുറത്തു വന്ന റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വിവരങ്ങൾ ആയിരുന്നു പുറത്തു വന്നത്. സ്ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ അടക്കം ഗുരുതമായി പരുക്കേറ്റ നിലയിൽ ആയിരുന്നു. ഇരുമ്പുദണ്ഡ് ഉപയോഗിച്ച് ആക്രമിക്കപ്പെട്ടു എന്നാണ് സൂചന. വാരിയെല്ലും കാലുകളും ഒടിഞ്ഞിരുന്നു. ശ്വാസകോശത്തിന്റെ ഭാഗത്ത് ഭാരമേറിയ വസ്തു കൊണ്ട് ആക്രമിച്ചിരുന്നു. നിലയ്ക്കാത്ത രക്തസ്രാവം ഉണ്ടായിരുന്നു. വനിതാ ഡോക്ടർ ഉൾപ്പെടെ മൂന്നംഗ സംഘമാണ് പോസ്റ്റ് മോർട്ടത്തിന് നേതൃത്വം നൽകിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.