നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ക്ഷേത്രം മേൽശാന്തിയെ എസ്റ്റേറ്റ് മാനേജർ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടി

    ക്ഷേത്രം മേൽശാന്തിയെ എസ്റ്റേറ്റ് മാനേജർ ലൈംഗികമായി പീഡിപ്പിച്ചു; യുവാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടി

    റബ്ബർ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേൽശാന്തിയുമായ യുവാവിനെ എസ്റ്റേറ്റ് മാനേജർ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി

    പെരുവന്താനം പോലീസ് സ്റ്റേഷൻ

    പെരുവന്താനം പോലീസ് സ്റ്റേഷൻ

    • Share this:
    ക്ഷേത്രം മേൽശാന്തിയായി യുവാവിനെ എസ്റ്റേറ്റ് മാനേജർ ലൈംഗികമായി പീഡിപ്പിച്ചു. കോട്ടയം മുണ്ടക്കയം പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രകൃതിവിരുദ്ധ പീഡന വാർത്ത പുറത്തു വരുന്നത്.  ടി.ആർ.ആൻ്റ്.ടി. എസ്റ്റേറ്റിൽ ചെന്നാപ്പാറ റബ്ബർ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേൽശാന്തിയുമായ യുവാവിനെ എസ്റ്റേറ്റ് മാനേജർ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.

    സംഭവത്തിൽ പെരുവന്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവാവിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിൽ അടിസ്ഥാനത്തിൽ പെരുവന്താനം പോലീസ് എസ്റ്റേറ്റ് മാനേജർ ജോർജ് പി. ജേക്കബിനെതിരെ കേസെടുത്തു.

    സംഭവത്തെക്കുറിച്ച് പെരുവന്താനം പോലീസിന് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ: ഈ മാസം 16ന് രാത്രി മാനേജർ യുവാവിനെ ബംഗ്ളാവിലേക്ക് വിളിപ്പിച്ചു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച ശേഷം തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതിക്കാരൻ പറയുന്നു.

    യുവാവ് ക്ഷേത്രം ഭാരവാഹികൾക്ക് മുന്നിലാണ് ആദ്യം പരാതിയുമായി രംഗത്തുവന്നത്. തുടർന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയത്. പീഡന പരാതി നൽകിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടർന്ന് യുവാവ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. അപ്രതീക്ഷിതമായി എസ്റ്റേറ്റ് മാനേജറിൽ നിന്നുണ്ടായ പീഡനത്തിന്റെ ഭീതിയിലാണ് യുവാവ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പെരുവന്താനം പോലീസ് ന്യൂസ് 18 നോട് പറഞ്ഞു.

    എസ്റ്റേറ്റ് മാനേജർ മുൻപ് ഇത്തരത്തിൽ ആരോടെങ്കിലും പെരുമാറിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെ കണ്ടെത്തിയാൽ അതും ചേർത്ത് കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പെരുവന്താനം പോലീസ് ആലോചിക്കുന്നത്. വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം.

    സംഭവത്തിൽ യുവാവിന്റെ മെഡിക്കൽ പരിശോധനാ റിപ്പോർട്ടുകൾ അടക്കം ശേഖരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസ് ശ്രമം.  സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ അടക്കം മൊഴി രേഖപ്പെടുത്തും. പ്രതിക്കെതിരെ മുൻപ് മറ്റെവിടെയെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്.

    മുണ്ടക്കയം മേഖലയിൽ നിന്ന് നിരവധി പീഡന കേസുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നത്. ഇതിലേറെയും പോക്സോ കേസുകളായിരുന്നു. കഴിഞ്ഞദിവസം 59 കാരിയായ വീട്ടമ്മയെ പാറമട തൊഴിലാളിയായ യുവാവ് പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം പുറത്ത് വന്നിരുന്നു. വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തു കയറി പിടിക്കുകയായിരുന്നു ഇയാൾ.

    തിരുവനന്തപുരം കിളിമാനൂർ സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്. അതിന് തൊട്ടു മുൻപ് ഒരേ ദിവസം രണ്ട് പോക്സൊ കേസുകളാണ് മുണ്ടക്കയം സ്റ്റേഷൻ പരിധിയിൽ റിപ്പോർട്ട് ചെയ്തത്. അതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം പെരുവന്താനം പോലീസ് സ്റ്റേഷനിലും പീഡന പരാതി ഉയരുന്നത്. ഇത്തവണ പ്രകൃതിവിരുദ്ധ പീഡനമാണ് ഈ മേഖലയിൽ നിന്ന് പുറത്തുവരുന്നത്. ജില്ലയുടെ കിഴക്കൻ മേഖലയിൽ കഞ്ചാവ് വ്യാജമദ്യ കേസുകളും സജീവമായിരുന്നു.
    Published by:user_57
    First published:
    )}