• HOME
  • »
  • NEWS
  • »
  • crime
  • »
  • കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ വൻ കഞ്ചാവ് വേട്ട; 10 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

മറ്റു സംസ്ഥാനങ്ങളിൽ നിന്നും യുവാൾക്ക് ഇടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനാണ് ഇയാള്‍

  • Last Updated :
  • Share this:
    കണ്ണൂർ - തളിപ്പറമ്പ് ദേശീയപാതയിൽ 10 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മാണിയൂർ പള്ളിയത്ത് സ്വദേശി കെ.കെ മൻസൂറാണ്  പിടിയിലായത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും യുവാൾക്ക് ഇടയിൽ കഞ്ചാവ് എത്തിച്ചു നൽകുന്ന ഇടനിലക്കാരനാണ് മൻസൂറെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

    കണ്ണൂർ ജില്ലയ്ക്ക് പുറമേ കാസർഗോഡ് , കോഴിക്കോട് ജില്ലയിലും മൻസൂർ കഞ്ചാവ് വിൽപ്പന നടത്താറുണ്ട്. ഒരാഴ്ചയായി ഇയാളെ എക്സൈസ് സംഘം നിരീക്ഷിച്ചു വരികയായിരുന്നു. മുമ്പും എക്സൈസ് ചെക്ക് പോസ്റ്റ് വഴി കഞ്ചാവ് കടത്തികൊണ്ടുവന്ന കുറ്റത്തിന് മൻസൂറിന്റെ പേരിൽ കേസ് ഉണ്ട്.

    ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയ്‌ഡിലാണ് ഇയാൾ പിടിയിൽ ആയത്.
    കണ്ണൂർ റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കോയില്യത്തിന്റെ നേതൃത്വത്തൽ ആയിരുന്നു പരിശോധന.
    Published by:Arun krishna
    First published: