• HOME
 • »
 • NEWS
 • »
 • crime
 • »
 • Arrest | പെൺ സുഹൃത്തുക്കളെ അപമാനിച്ചയാളെ കൊല്ലാൻ സൈനികന്‍റെ ക്വട്ടേഷൻ; 10 പേർ അറസ്റ്റിൽ

Arrest | പെൺ സുഹൃത്തുക്കളെ അപമാനിച്ചയാളെ കൊല്ലാൻ സൈനികന്‍റെ ക്വട്ടേഷൻ; 10 പേർ അറസ്റ്റിൽ

പെൺകുട്ടികളുടെ ഫോണിൽ നിന്നാണ് യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിക്കുന്നത്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  ഗോപു നീണ്ടകര

  കൊല്ലം: വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ കൊലപ്പെടുത്താൻ സൈനികന്‍റെ (Soldier) കൊട്ടേഷൻ. കരുനാഗപ്പള്ളി ഇടക്കുളങ്ങര സ്വദേശി അമ്പാടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നിരവധി ക്രിമിനൽ കേസിൽ പ്രതികളായ പത്തുപേരെ കരുനാഗപ്പള്ളി പോലീസ് (Kerala Police) അറസ്റ്റ് ചെയ്തു.

  ജയ്പൂരിൽ സൈനികനായി ജോലി നോക്കുന്ന കരുനാഗപ്പള്ളി വവ്വാക്കാവ് സ്വദേശി സന്ദീപാണ് വനിതാ സുഹൃത്തുക്കളോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഇടക്കുളങ്ങര കോതേരിൽ വീട്ടിൽ അമ്പാടിയെ കൊലപ്പെടുത്താൻ ഒരു ലക്ഷം രൂപ നൽകാമെന്ന വാഗ്ദാനത്തിൽ കൊട്ടേഷൻ നൽകിയത്. 23ന് ഉച്ചയ്ക്ക് മൂന്നു മണിക്ക് അമ്മയ്ക്കും, സഹോദരിയ്ക്കുമൊപ്പം വീട്ടിൽ ഉണ്ടായിരുന്ന അമ്പാടിയെ വിളിച്ചിറക്കി ക്രൂരമായി മർദ്ദിക്കുകയും, വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു. എന്തിനാണ് അക്രമിക്കപ്പെട്ടതെന്നറിയാതെ സ്റ്റേഷനിൽ പരാതിയുമായെത്തിയ അമ്പാടിയെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നാണ് പെൺകുട്ടികളുമായി വഴക്കുണ്ടായ കാര്യം പറയുന്നത്. തുടർന്ന് പെൺകുട്ടികളുടെ ഫോണിൽ നിന്നാണ് അമ്പാടിയെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിക്കുന്നത്.

  ഇതേത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തഴവ സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ വിഷ്ണു, വവ്വാക്കാവ് സ്വദേശി അലി ഉമ്മർ, കുലശേഖരപുരം സ്വദേശികളായ മണി, നബീൽ, ചങ്ങൻകുളങ്ങര സ്വദേശികളായ ഗോകുൽ, ചന്തു, തൊടിയൂർ സ്വദേശി മുഹമ്മദ് ഫൈസൽ ഖാൻ എന്നിവരെ കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തത്.

  ഒന്നാം പ്രതി ബ്ലാക്ക് വിഷ്ണു എന്നറിയപ്പെടുന്ന വിഷ്ണു, കഷണ്ടി ഫൈസൽ എന്ന ഫൈസൽ എന്നിവർക്ക് കരുനാഗപ്പള്ളി, ഓച്ചിറ , കായംകുളം എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകൾ നിലവിലുണ്ട്. ലഹരി നൽകി പ്രചോദിപ്പിച്ചാണ് ഒന്നാം പ്രതിയും, സൈനികനും ചേർന്ന് മറ്റുള്ള പ്രതികളെ കൃത്യത്തിൽ ഉൾപ്പെടുത്തിയത്. സൈനികന്‍റെ നിർദ്ദേശപ്രകാരം അക്രമിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സൈനികൻ വഴി പെൺകുട്ടികൾക്ക് അയച്ചുകൊടുത്തിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രതികളിലേക്കെത്താൻ പോലീസിനെ സഹായിച്ചത്.

  പ്രണയം ആൺ സുഹൃത്ത് ഭർത്താവിനെ അറിയിച്ചു; യുവതിയുടെ ആത്മഹത്യ ആൺസുഹൃത്തിന് വീഡിയോ സന്ദേശം അയച്ചതിന് പിന്നാലെ

  തിരുവനന്തപുരം: വെള്ളറടയിൽ ഭർതൃമതിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വഴിത്തിരിവ്. നാലുവർഷമായുള്ള പ്രണയബന്ധം ആൺസുഹൃത്ത് ഭർത്താവിനെ അറിയിച്ചതിനെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ആൺ സുഹൃത്തിന് വീഡിയോ സന്ദേശം അയച്ചതിന് ശേഷമാണ് വെള്ളറട കുന്നത്തുകാല്‍ ചീരംകോട് പള്ളിവാതില്‍ക്കല്‍ വീട്ടില്‍ ഷെറിന്‍ ഫിലിപ്പിന്റെ ഭാര്യ ഗോപിക(29) ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് പൂവാര്‍ പരിണയം സ്വദേശി വിഷ്ണുവിനെ പോലീസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽനിന്നാണ് ഗോപികയുടെ മരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

  Also Read- പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം പണവും സ്വർണവും തട്ടിയെടുത്തു; യുവാവ് അറസ്റ്റിൽ

  വിവാഹിതയും മൂന്ന് വയസുള്ള കുട്ടിയുടെ അമ്മയുമായ ഗോപിക നാല് വര്‍ഷം വിഷ്ണുവുമായി അടുപ്പത്തിലായിരുന്നു. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഗോപികയുമായുള്ള അടുപ്പം സംബന്ധിച്ച് വിഷ്ണു ഗോപികയുടെ ഭർത്താവിന് വാട്സാപ്പ് സന്ദേശം അയച്ചു. ഇതിന്‍റെ സ്ക്രീൻഷോട്ട് ഗോപികയ്ക്കും അയച്ചുനൽകി. ഇതേത്തുടർന്നാണ് ജീവനൊടുക്കാൻ ഗോപിക തീരുമാനിച്ചത്.

  താൻ ആത്മഹത്യ ചെയ്യാൻ പോകുന്ന വിവരം വീഡിയോ കോൾ വിളിച്ച് ഗോപിക വിഷ്ണുവിനെ അറിയിച്ചു. ഇതോടെ വിഷ്ണു ഗോപികയുടെ വീട്ടിലെത്തി. എന്നാൽ അപ്പോഴേക്കും തൂങ്ങിനിൽക്കുന്ന നിലയിൽ ഗോപികയെ കണ്ടെത്തുകയായിരുന്നു. ഗോപികയെ വിഷ്ണു തന്നെയാണ് ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അവിടെ എത്തിച്ചശേഷം രക്ഷപെടാൻ ശ്രമിച്ച വിഷ്ണുവിനെ ആശുപത്രി ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ആത്മഹത്യപ്രേരണ കുറ്റം ചുമത്തിയാണ് വിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
  Published by:Anuraj GR
  First published: