നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പത്തുവയസുകാരന്റെ മരണം: ദുര്‍മന്ത്രവാദ ചികിത്സയ്ക്കിടെയെന്ന് സംശയം; സ്ത്രീ അറസ്റ്റിൽ

  പത്തുവയസുകാരന്റെ മരണം: ദുര്‍മന്ത്രവാദ ചികിത്സയ്ക്കിടെയെന്ന് സംശയം; സ്ത്രീ അറസ്റ്റിൽ

  ഇവരുടെ മറ്റൊരു മകൻ ആറുവയസുകാരനായ ജഹാംഗീർ ഷെയ്ഖ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

  black magic

  black magic

  • News18
  • Last Updated :
  • Share this:
   കൊൽക്കത്ത: ബംഗാളിൽ പത്തുവയസുകാരന്റെ മരണവുമായി ബന്ധപ്പെട്ട് സ്ത്രീ അറസ്റ്റിൽ. നങ്ല സ്വദേശി അല്‍പന ബിബി എന്ന സ്ത്രീയാണ് അറസ്റ്റിലായിരിക്കുന്നത്. ഇവരുടെ ചികിത്സയിലിരിക്കെ മരണപ്പെട്ട ജാൻ നബി എന്ന കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ മറ്റൊരു മകൻ ആറുവയസുകാരനായ ജഹാംഗീർ ഷെയ്ഖ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

   Also Read-പിറവം പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പാക്കിയതിനെതിരെ പ്രതിഷേധം; നടുറോഡിൽ പ്രാർഥന നടത്തി യാക്കോബായ വിഭാഗം

   ഗ്രാമത്തിലെ നാട്ടുവൈദ്യനായി അറിയപ്പെടുന്ന ആളാണ് അല്‍പന. ഇക്കഴിഞ്ഞ 22-ാം തീയതിയാണ് അർഫിന എന്ന യുവതി തന്റെ കുട്ടികളെ ഇവരുടെ അടുത്ത് ചികിത്സയ്ക്കായെത്തിച്ചത്. രണ്ട് ദിവസം കഴിഞ്ഞ് കുട്ടികളെ സന്ദര്‍ശിക്കാൻ എത്തിയപ്പോൾ ഇവരുടെ മുതുകത്ത് പൊള്ളലേറ്റ പാടുകൾ കണ്ടെന്ന് യുവതി പറയുന്നു. ചൂട് എണ്ണ, നെയ്, മുളകുപൊടി എന്നിവ കുട്ടികളുടെ പുറത്തൊഴിച്ചതാണ് പൊള്ളലിനിടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

   മാതാവ് കുട്ടികളെ തിരികെ കൊണ്ടു പോകാൻ ശ്രമിച്ചപ്പോൾ 10000 രൂപ തന്നാല്‍ മാത്രമെ കുട്ടികളെ വിട്ടുതരൂ എന്ന് അൽപിന വ്യക്തമാക്കി. വീട്ടിലെത്തി പണവുമായി മടങ്ങി വന്നശേഷമാണ് കുഞ്ഞുങ്ങളെ വിട്ടു നൽകിയതെന്നും മാതാവ് പരാതിയിൽ പറയുന്നു. സംഭവം പുറത്തുപറയാതിരിക്കാൻ 4000 രൂപയും അൽപിന വാഗ്ദാനം ചെയ്തുവെന്നും പരാതിയിലുണ്ട്.

   Also Read-ഫ്ലാറ്റ് തട്ടിപ്പ് കേസ്: ഗൗതം ഗംഭീർ എം.പിയ്ക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഡൽഹി പൊലീസ്

   തുടർന്ന് യുവതി കുഞ്ഞുങ്ങളെ ആശുപത്രിയിലെത്തിച്ചു. എന്നാൽ അവിടെയെത്തും മുൻപ് ജാൻ നബി മരണപ്പെട്ടിരുന്നു എന്നാണ് ഡോക്ടർമാർ അറിയിച്ചത്. പിന്നാലെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്.    
   First published:
   )}