സെഹോര്‍: ബലാത്സംഗം (rape) ചെറുക്കാന്‍ ശ്രമിച്ച 10 വയസ്സുകാരിയെ (10 year old girl) കിണറ്റിലെറിഞ്ഞു. ഇച്ചാവാറിലെ ദൂധ്ലായി ഗ്രാമത്തിലാണ് ദാരുണസംഭവം നടന്നത്. കിണറിനുള്ളിലെ വള്ളികളില്‍ പിടിച്ചുനിന്ന പെണ്‍കുട്ടിയുടെ ജീവന് തിരിച്ചുകിട്ടി.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടക്കുന്നത്. കക്കൂസില്‍ പോകാനായി പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രമേഷ് എന്നയാള്‍ ബലാത്സംഗം ചെയ്യാനായി ശ്രമിച്ചു. ചെറുത്തുനിന്ന പെണ്‍കുട്ടിയെ ഇയാള്‍ കിണറ്റിലേക്ക് തള്ളിയിട്ടു. ധീരയായ പെണ്‍കുട്ടി കിണറിലെ വള്ളികളില്‍ തൂങ്ങി രക്ഷപ്പെട്ടു.- എസ്പി മായങ്ക് അവാസ്തി പറഞ്ഞു.
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തോ എന്നത് മെഡിക്കല്‍ പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാകൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കുവേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
Rape | ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ട ബസിനുളളില്‍ എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ച കണ്ടക്ടര്‍ അറസ്റ്റില്‍
കോട്ടയം: ബസ് സ്റ്റാന്‍ഡിനുള്ളില്‍ നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ ബസിനുള്ളില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സ്വാകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റ് ചെയ്തു. ട്രിപ്പ് മുടക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന ജീവനക്കാരനെയും അറസ്റ്റ് ചെയതു. സംക്രാന്തി തുണ്ടിപ്പറമ്പില്‍ അഫസല്‍ ആണ് പിടിയിലായത്.
പ്രതിയുടെ ബസിലെ സ്ഥിരം യാത്രക്കാരിയായിരുന്നു വിദ്യാര്‍ഥിനി. പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സ്കൂള്‍ കഴിഞ്ഞ് വിദ്യാര്‍ഥിനി പ്രതിയുടെ ആവശ്യപ്രകാരം പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡില്‍ എത്തി. പിന്നീട് ആളില്ലെന്ന് പറഞ്ഞുകൊണ്ട് ട്രിപ്പ് മുടക്കുകയായിരുന്നു.
Also read:
Murder | 'പതിനാലുകാരിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ച് കൊന്നു'; വിഴിഞ്ഞം കൊലക്കേസ് പ്രതിയുടെ വെളിപ്പെടുത്തൽ; പൊലീസ് അന്വേഷണം തുടങ്ങി
തുടര്‍ന്ന് പാലാ ഡിവൈഎസ്പി ഷാജു ജോസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പാലാ എസ്എച്ചഒ ഇന്‍സ്പെക്ടര്‍ കെ പി തോംസന്റെ നേതൃത്വത്തില്‍ പാലാ പൊലീസ് ബസിനുള്ളില്‍ നിന്നും കുട്ടിയെയും പ്രതിയെയും കണ്ടെത്തുകയായിരുന്നു.
Also read:
Arrest|തിരുവനന്തപുരത്ത് മനോരോഗിയായ യുവതിയെ കൊന്നത് സഹോദരൻ; മുഖവും തുടയും അടിച്ചു തകർത്തു
പീഡനത്തിന് കൂട്ടുനിന്ന കട്ടപ്പന സ്വദേശിയായ ഡ്രൈവര്‍ എബിനെയും പൊലീസ് പിടികൂടി. ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ പൊലീസ് കൗണ്‍സിലിംഗിന് വിധേയമാക്കി.
എസ്ഐ അഭിലാഷ് എംഡി, എഎസ്ഐമാരായ ബിജു കെ തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ ഷെറിന് സ്റ്റീഫന്‍, ബീനാമ്മ, സിവില്‍ പൊലീസ് ഓഫീസര്‍മാരായ രഞ്ജിത്ത്, ലക്ഷ്മി, രമ്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.