പൊന്നാനിയില്‍ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്കു നേരെ കല്ലേറ്
പൊന്നാനിയില്‍ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം; വീടുകള്‍ക്കു നേരെ കല്ലേറ്
സി.പി.എം. പ്രവര്‍ത്തകരാണ് തീരദേശമേഖലയില്‍ അക്രമം നടത്തിയതെന്ന് മുസ്ലീം ലീഗും, ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ആരോപിച്ചു.
പൊന്നാനി ലോക്സഭാ മണ്ഡലം
Last Updated :
Share this:
മലപ്പുറം: പൊന്നാനി ലോക്സഭ മണ്ഡലത്തില്‍ ഇടതു സ്ഥാനാര്‍ഥിയുടെ റോഡ് ഷോയ്ക്കിടെ സംഘര്‍ഷം. താനൂര്‍ അഞ്ചുവടിയില് ഇടതു സ്ഥാനാര്‍ഥി പി.വി അന്‍വറിന്റെ റോഡ്ഷോയ്ക്കു ശേഷം പ്രവര്‍ത്തകര്‍ മടങ്ങുന്നതിനിടെയായിരുന്നു സംഘര്‍ഷം. ഇതിനു പിന്നാലെ തീരദേശത്തെ വീടുകള്‍ക്ക് നേരെയും കല്ലേറുണ്ടായി.
സി.പി.എം. പ്രവര്‍ത്തകരാണ് തീരദേശമേഖലയില്‍ അക്രമം നടത്തിയതെന്ന് മുസ്ലീം ലീഗും, ലീഗ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സി.പി.എമ്മും ആരോപിച്ചു. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.