കോഴിക്കോട്: വീട്ടമ്മയെ ബലാല്‍സംഗം ചെയ്തുവെന്ന പരാതിയില്‍ പോലീസ് കേസെടുത്ത പള്ളി വികാരിയെ തള്ളിപ്പറഞ്ഞ് താമരശ്ശേരി രൂപത. ഫാദര്‍ മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിലിനെ നേരത്തെ തന്നെ ഇടവക ചുമതലകളില്‍ നിന്ന് നീക്കിയിരുന്നതായി രൂപത അറിയിച്ചു. വീട്ടമ്മയുടെ പരാതിയില്‍ കോഴിക്കോട് ചേവായൂര്‍ പോലീസാണ് മനോജ് ജേക്കബിനെതിരെ കേസെടുത്തത്.
ഫാദര്‍ മനോജ് ജേക്കബ് പ്ലാക്കൂട്ടത്തിലിനെതിരെ നേരത്തെ തന്നെ സഭ നടപടിയെടുത്തിട്ടുണ്ടെന്ന് താമരശേരി രൂപത പറഞ്ഞു. ഇടവക വികാരി ചുമതലയില്‍ നിന്നും മറ്റ് ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും മാറ്റിയിരുന്നു. ചേവായൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഫാദര്‍ ജേക്കബ് സ്വയം നേരിടും. അന്വേഷണവുമായി സഹകരിക്കുമെന്നും രൂപത അറിയിച്ചു.
ഇന്നലെ വൈകീട്ടാണ് കോഴിക്കോട് ചേവായൂര്‍ പോലിസ് സ്റ്റേഷനില്‍ 45 കാരിയായ വീട്ടമ്മ മനോജ് പ്ലാക്കൂട്ടത്തിനെതിരേ പരാതി നല്‍കിയത്. 2017 ജൂണ്‍15ന് ചേവായൂര്‍ നിത്യസഹായ മാത പളളി വികാരിയായിരിക്കെ ഫാദര്‍ മനോജ് തന്നെ കണ്ണാടിക്കലിലുളള ഒരു വീട്ടില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിമൂലമാണ് ഇതുവരെ പരാതി നല്‍കാതിരുന്നത്. സംഭവത്തിന് ശേഷം വിദേശത്തുപോയ പരാതിക്കാരി അടുത്തിടെയാണ് നാട്ടില്‍ തിരികെവന്നത്. പരാതിയിൽ ചേവായൂര്‍ പൊലീസ് വികാരിക്കെതിരെ ഐപിസി 376-ാം വകുപ്പനുസരിച്ച് ബലാത്സംഗ കുറ്റം ചുമത്തി കേസെടുത്തു.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് ബുധനാഴ്ച പൊലീസില്‍ പരാതി നല്‍കിയതെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു. പള്ളി വികാരി സ്ഥാനത്ത് നിന്ന് മാറിയ വൈദികന് നിലവില്‍ ഉപരിപഠനത്തിലാണെന്നാണ് സൂചന.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.