കോഴിക്കോട്: താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ഷാഫിയെ കൊട്ടഷന്‍ സംഘം ഇറക്കി വിട്ടത് മൈസൂരില്‍. മൈസൂരില്‍ നിന്ന് ബസ്സില്‍ ഇന്ന് ഉച്ചയോടെയാണ് ഷാഫി താമരശ്ശേരിയിലെ വീട്ടിലെത്തിയത്. തുടര്‍ന്നാണ് പോലീസില്‍ വിവരം അറിയിച്ചത്.
പോലീസ് സ്ഥലത്തെത്തി ഷാഫിയെ കസ്റ്റഡിയിലെടുത്ത് വടകര റൂറല്‍ എസ് പി ഓഫീസിലേക്ക് കൊണ്ടുപോയി. മൊഴി രേഖപ്പെടുത്തിയ ശേഷം താമരശ്ശേരി കോടതിയില്‍ ഹാജരാക്കും.
Also Read- താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസിയെ പതിനൊന്നാം ദിവസം കർണാടകയിൽ നിന്ന് കണ്ടെത്തി
ഈ മാസം 7നാണ് ഷാഫിയെ തട്ടിക്കൊണ്ട് പോയത്. ക്വട്ടേഷൻ സംഘത്തിന്റെ ആവശ്യപ്രകാരം ഷാഫി പണം നൽകിയതായും സൂചനയുണ്ട്.
ഷാഫിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ ഇയാളുടെ വീഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സൗദി രാജകുടുംബത്തിൽ നിന്നു കവർച്ച ചെയ്ത 325 കിലോ സ്വർണത്തിന്റെ വിഹിതം ആവശ്യപ്പെട്ടാണ് തട്ടിക്കൊണ്ടുപോയതെന്നാണ് ഷാഫി വീഡിയോയിൽ പറഞ്ഞിരുന്നത്.
താമരശ്ശേരി പരപ്പന്‍പൊയില്‍ സ്വദേശി ഷാഫി, ഭാര്യ സനിയ എന്നിവരെ ഈ മാസം ഏഴിനാണ് അജ്ഞാത സംഘം തോക്ക് ചൂണ്ടി തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Crime news, Gold smuggling, Kozhikode