• HOME
  • »
  • NEWS
  • »
  • crime
  • »
  • Murder | സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നുപറഞ്ഞ് ഇറങ്ങി; ആരുമറിയാതെ വിവാഹം; തര്‍ക്കത്തിനൊടുവില്‍ കൊലപാതകം

Murder | സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നുപറഞ്ഞ് ഇറങ്ങി; ആരുമറിയാതെ വിവാഹം; തര്‍ക്കത്തിനൊടുവില്‍ കൊലപാതകം

ആദ്യ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നും ഉടന്‍ ബന്ധം വേര്‍പെടുത്തും എന്നുമാണ് പ്രവീണ്‍ ഗായത്രിയെ അറിയിച്ചിരുന്നത്.

  • Share this:
    തിരുവനന്തപുരം: തമ്പനൂരില്‍ ഹോട്ടല്‍ മുറിയില്‍ ഗായത്രി എന്ന യുവതി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഒപ്പമുണ്ടായിരുന്ന പ്രവീണ്‍ ആണ് ഗായത്രിയെ കൊലപ്പെടുത്തിയത്. ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഷാള്‍ കൊണ്ട് കഴുത്ത് ഞെരിച്ചാണ് ഗായത്രിയെ കൊലപ്പെടുത്തിയത്. മരിച്ചെന്ന് ഉറപ്പായതോടെ ഉടന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഗായത്രിയുടെ ഫോണുമായാണ് പ്രതി കടന്നു കളഞ്ഞത്.

    അതേസമയം പ്രവീണുമായുള്ള ബന്ധം വീട്ടുകാര്‍  വിലക്കിയിരുന്നു. എന്നാല്‍ ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്തിയെന്നും ഉടന്‍ ഗായത്രിയെ വിവാഹം കഴിക്കുമെന്നും അയാള്‍ പറഞ്ഞു. ഇതിനിടെ ആദ്യ ഭാര്യയുമായി ബന്ധം ആരംഭിച്ചതായും അവര്‍ ഗര്‍ഭിണിയാണെന്നും അറിഞ്ഞതോടെ പ്രവീണുമായി ഇടപഴകുന്നതില്‍നിന്ന് ഗായത്രിയെ കര്‍ശനമായി വിലക്കി.

    ഒരുവര്‍ഷം മുന്‍പുവരെ തലസ്ഥാനത്ത് ജൂവലറിയില്‍ ജോലി ചെയ്യുമ്പോള്‍ പട്ടത്തുള്ള ഒരു ഹോസ്റ്റലിലായിരുന്നു ഗായത്രി. ഈ ജൂവലറിയിലെ ഡ്രൈവറായിരുന്നു പ്രവീണ്‍. എല്ലാ ദിവസവും വൈകീട്ട് ഗായത്രിയെ ഹോസ്റ്റലില്‍ എത്തിക്കുന്നത് പ്രവീണായിരുന്നു. ഇത് ഇരുവരെയും കൂടുതല്‍ അടുപ്പിക്കുകയായിരുന്നു. ആദ്യ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നും ഉടന്‍ ബന്ധം വേര്‍പെടുത്തും എന്നുമാണ് പ്രവീണ്‍ ഗായത്രിയെ അറിയിച്ചിരുന്നത്.

    Also Read-Murder| തമിഴ്നാട്ടിലേക്ക് ഒപ്പം വരുമെന്ന് ഗായത്രി, പറ്റില്ലെന്ന് പ്രവീൺ; തർക്കത്തിനൊടുവിൽ കൊലപാതകം

    ശനിയാഴ്ച ഉച്ചയോടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നു പറഞ്ഞാണ് ഗായത്രി വീട്ടില്‍ നിന്നിറങ്ങിയത്. വൈകിട്ടോടെ വിവാഹതരായുള്ള ഇവരുടെസമൂഹമാധ്യമ അക്കൗണ്ടില്‍ പങ്കുവെച്ചു. ഇതോടെയാണ് ഇരുവരും വിവാഹിതരായെന്നുള്ള വിവരം വീട്ടുകാര്‍ അറിയുന്നത്. ഗായത്രിയെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും പ്രവീണ്‍ ആയിരുന്നു ഫോണ്‍ എടുത്തത്. എന്നാല്‍ ഗായത്രിക്ക് ഫോണ്‍ കൈമാറണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നല്‍കാതെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു.

    Also Read-Found Dead | ഹോട്ടല്‍ മുറിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ഒപ്പമുണ്ടായിരുന്ന യുവാവ് പിടിയില്‍

    രാത്രി എട്ടോടെ മകളെ കാണാനില്ലെന്ന് കാണിച്ച് അമ്മ സുജാത കാട്ടാക്കട പോലീസില്‍ പരാതി നല്‍കുന്നത്. ശനിയാഴ്ചയാണ് ഗായത്രിയും പ്രവീണും ഹോട്ടലില്‍ മുറിയെടുത്തത്. രാവിലെ പത്ത് മണിയോടെ പ്രവീണെത്തിയാണ് മുറിയെടുത്ത്. 12 മണിയോടെ ഗായത്രിയും എത്തിയെന്നാണ് ജീവനക്കാരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പറയുന്നത്. വൈകിട്ട് പ്രവീണ്‍ മുറിയില്‍നിന്നു പുറത്തേക്ക് പോയി. മുറി പുറത്ത് നിന്നും പൂട്ടിയ ശേഷമാണ് ഇയാള്‍ രക്ഷപ്പെട്ടത്. അതിന് ശേഷം ഹോട്ടിലിലേക്കെത്തിയ ഒരു ഫോണ്‍ കോളിന്റെ അടിസ്ഥാനത്തിലാണ് പൊലീസെത്തി മുറി കുത്തിത്തുറന്നത്.

    Also Read-Padavettu Movie| ലൈംഗിക പീഡന പരാതി; മഞ്ജു വാര്യർ, നിവിൻ പോളി ചിത്രം പടവെട്ടിന്റെ സംവിധായകൻ കൃഷ്ണ അറസ്റ്റില്‍

    107 ാം നമ്പര്‍ മുറില്‍ ഒരു സ്ത്രീ മരിച്ചുവെന്നായിരുന്നു ഹോട്ടല്‍ റിസപ്ഷനിലേക്ക് രാത്രി പന്ത്രണ്ടരയോടെയെത്തിയ കോള്‍. ജീവനക്കാര്‍ തിരക്കിയെത്തിയപ്പോള്‍ മുറി പുറത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഹോട്ടല്‍ ജീവനക്കാര്‍ ഉടന്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് വായില്‍ നിന്നും നുരയും പതയും വന്ന നിലയില്‍ ഗായത്രിയുടെ മൃതദേഹം കണ്ടെത്തിയത്.
    Published by:Jayesh Krishnan
    First published: