നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • ആണ്‍സുഹൃത്ത് പകര്‍ത്തിയ വീഡിയോകാട്ടി പെണ്‍കുട്ടിയെ 9 മാസത്തിനിടെ ബലാത്സംഗം ചെയ്തത് 33പേർ

    ആണ്‍സുഹൃത്ത് പകര്‍ത്തിയ വീഡിയോകാട്ടി പെണ്‍കുട്ടിയെ 9 മാസത്തിനിടെ ബലാത്സംഗം ചെയ്തത് 33പേർ

    കഴിഞ്ഞ 9 മാസമായി പെൺകുട്ടി ദയനീയമായ അവസ്ഥയില്‍ കൂടിയാണ് കടന്നു പോയിക്കൊണ്ടിരുന്നത്.

    News 18 Malayalam

    News 18 Malayalam

    • Share this:
      മുംബൈ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാസങ്ങളോളം കൂട്ട ബലാത്സംഗത്തിനിരയാക്കിയ 24 പേർ പിടിയിൽ. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. പിടിയിലായവരിൽ 2 പേർ പ്രായപൂർത്തിയാകാത്തവരാണ്. ജനുവരി മുതൽ സെപ്തംബർ വരെ പെൺകുട്ടി പീഡനത്തിന് ഇരയാവുകയായിരുന്നു. ഡോംമ്പിവാലിയിലെ മൻപട പോലീസ് സ്റ്റേഷനിൽ പെൺകുട്ടി പരാതി നൽകിയതോടെയാണ് ക്രൂര ബലാത്സംഗത്തിന്റെ വിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ ആൺസുഹൃത്ത് പകർത്തിയ വീഡിയോ കാണിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്.

      കഴിഞ്ഞ ജനുവരിയിൽ പെൺകുട്ടിക്ക് നേരെ ആൺ സുഹൃത്ത് ലൈംഗികാതിക്രമം നടത്തുകയും ഇതിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയും ചെയ്തിരുന്നു. ഈ വീഡിയോ മറ്റുള്ള പ്രതികളുടെ കൈയിലെത്തുകയും ഇത് കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

      Also Read- പാലായിൽ മകന്റെ ദേഹത്ത് അച്ഛൻ ആസിഡൊഴിച്ചു; 75 ശതമാനം പൊള്ളലേറ്റ മകൻ ഗുരുതരാവസ്ഥയിൽ

      കഴിഞ്ഞ 9 മാസമായി പെൺകുട്ടി ദയനീയമായ അവസ്ഥയില്‍ കൂടിയാണ് കടന്നു പോയിക്കൊണ്ടിരുന്നത്. പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് 33 പേർക്കെതിരെയാണ് പെൺകുട്ടി പരാതി നൽകിയിരിക്കുന്നത്. പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗ വകുപ്പുകൾ, പോക്സോ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

      Also Read- ജാര്‍ഖണ്ഡ് ജില്ലാ ജഡ്ജിയുടേത് കൊലപാതകം; വാഹനം മനഃപൂര്‍വം ഇടിപ്പിച്ചതിന് തെളിവുണ്ടെന്ന് CBI

      പരാതി ലഭിച്ച ഉടൻ തന്നെ പോലീസ് സ്പെഷ്യൽ ഡ്രൈവ് സംഘടിപ്പിക്കുകയും 24 പ്രതികളെ പിടികൂടുകയും ചെയ്തിട്ടുണ്ട്. പിടികൂടിയ പ്രതികളിൽ രണ്ടു പേർ പ്രായപൂർത്തിയാകാത്തവരാണ്. ഡോമ്പിവാലി, റബാലെ, മുർബാദ്, ബദ്ലാപുർ തുടങ്ങിയിടങ്ങളിൽ വെച്ചായിരുന്നു പെൺകുട്ടി പീഡനത്തിനിരയായതെന്ന് എ സി പി പറയുന്നു.

      ഒരേ പ്രദേശത്തുള്ളവരാണ് പ്രതികളിൽ കൂടുതൽ പേരും. എല്ലാവർക്കും പെൺകുട്ടിയുടെ ആൺസുഹൃത്തുമായി ബന്ധമുണ്ടായിരുന്നു. മറ്റുള്ളവർക്കെ വീഡിയോ ആൺ സുഹൃത്ത് കൈമാറുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

      Also Read- യുവതിയെ ബലാത്സംഗം ചെയ്ത് കോഴിയുടെ രക്തം കുടിപ്പിച്ചു; ഭർത്താവും പിതാവും അറസ്റ്റിൽ

      ഈ വർഷം ജനുവരി 29 മുതൽ സെപ്​റ്റംബർ 22 വരെയായിരുന്നു കൂട്ടബലാത്സംഗം. കേസ്​ അന്വേഷിക്കാനായി എ സി പി സോനാലി ദോലെയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഇനിയും അറസ്റ്റിലാകാത്തവർക്കായി അന്വേഷണം ഊർജിതമാക്കിയതായും പൊലീസ്​ പറഞ്ഞു. പീഡനത്തിനിരയായ പെൺകുട്ടിയുടെ ആരോഗ്യനില സാധാരണ നിലയിലായിട്ടുണ്ട്.
      Published by:Rajesh V
      First published:
      )}