നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • താഴത്തങ്ങാടി കൊലപാതകം: കാമുകിയുടെ അടുത്തെത്താനുള്ള പണത്തിനുവേണ്ടി നടത്തിയ മോഷണശ്രമത്തിനിടെയെന്ന് പ്രതി

  താഴത്തങ്ങാടി കൊലപാതകം: കാമുകിയുടെ അടുത്തെത്താനുള്ള പണത്തിനുവേണ്ടി നടത്തിയ മോഷണശ്രമത്തിനിടെയെന്ന് പ്രതി

  സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്.

  News18 Malayalam

  News18 Malayalam

  • Share this:
   കോട്ടയം: താഴത്തങ്ങാടിയില്‍ വീട്ടമ്മയെ കൊലപ്പെടുത്തി മോഷണം നടത്തിയത് കാമുകിയുടെ അടുത്തെത്താനുള്ള പണത്തിന് വേണ്ടിയെന്ന് സമ്മതിച്ച് പ്രതി മുഹമ്മദ് ബിലാൽ. ചോദ്യം ചെയ്യലിലാണ് ഇയാൾ ഇക്കാര്യം സമ്മതിച്ചത്. സോഷ്യൽമീഡിയയിലൂടെ പരിചയപ്പെട്ട അസം സ്വദേശിയായ പെണ്‍കുട്ടിയെ കാണാന്‍ പോകുന്നതിന് വേണ്ടിയാണ് മോഷണം നടത്തിയത്. ഇതിനുവേണ്ടി ഓണ്‍ലൈന്‍ ഗെയിമുകളിലൂടെ താന്‍ പണം സമ്ബാദിച്ചിരുന്നതായും ഇയാള്‍ വെളിപ്പെടുത്തി. കൂടുതൽ പണത്തിനായാണ് കൊലപാതകവും മോഷണവും നടത്തിയതെന്നും ബിലാൽ അന്വേഷണസംഘത്തോട് പറഞ്ഞു.

   കൃത്യം നടത്തിയതിന് ശേഷം ആലപ്പുഴയിലെത്തിയ പ്രതി മുഹമ്മദ് ബിലാല്‍ തങ്ങിയ ലോഡ്ജിൽ ഇന്ന് തെളിവെടുപ്പ് നടത്തിയിരുന്നു. താഴത്തങ്ങാടിയിൽനിന്ന് തണ്ണീർമുക്കം വഴി ആലപ്പുഴയിലെത്തിയ ബിലാൽ ലോഡ്ജില്‍ ഒന്നേകാല്‍ മണിക്കൂര്‍ മാത്രം ചിലവഴിച്ച ശേഷമാണ് കൊച്ചിയിലേക്ക് പോയത്. സംഭവ ദിവസം രാവിലെ കാറുമായി ആലപ്പുഴയില്‍ എത്തിയ മുഹമ്മദ് ബിലാല്‍ 11.55 നാണ് ലോഡ്ജില്‍ മുറിയെടുത്തത്. 1.15 ന് മുറി ഒഴിഞ്ഞ് ലോഡ്ജില്‍ നിന്നിറങ്ങി. പ്രതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്നാണ് ലോഡ്ജ് നടത്തിപ്പുകാർ നല്‍കിയ മൊഴി.

   ലോഡ്ജില്‍ നിന്ന് ഏകദേശം 600 മീറ്ററോളം ദൂരമുള്ള ആലപ്പുഴ മുഹമ്മദന്‍സ് സ്‌കൂളിന് സമീപമാണ് ബിലാല്‍ കാര്‍ ഉപേക്ഷിച്ചത്. തുടര്‍ന്ന് ആലപ്പുഴയില്‍നിന്ന് കെ.എസ്.ആര്‍.ടി.സി ബസില്‍ ചേര്‍ത്തലയിലേക്ക് പോയി. അവിടെ നിന്ന് കൊച്ചിയിലെത്തി ഹോട്ടലില്‍ ജോലിയും സംഘടിപ്പിച്ചു. കൊച്ചിയില്‍ നിന്നാണ് പൊലീസ് സംഘം ബിലാലിനെ പിടികൂടിയത്.

   വീട്ടുകാരുമായി ബിലാൽ അത്രനല്ല ബന്ധത്തിലായിരുന്നില്ലെന്ന് അന്വേഷണസംഘം കണ്ടെത്തി. അതുകൊണ്ടുതന്നെ സ്ഥിര വരുമാനമില്ലാത്ത ബിലാൽ അസമിലേക്ക് പോകാനുള്ള പണം കണ്ടെത്താൻ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു. കൊലപാതകം നടത്താൻ ഉദ്ദേശിച്ചിരുന്നില്ലെന്നും, എന്നാൽ മോഷണശ്രമത്തിനിടെ അങ്ങനെ സംഭവിക്കുകയായിരുന്നുവെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നത് പതിവാണെന്നും ഇതിലൂടെ പണം ലഭിച്ചിട്ടുണ്ടെന്നും പ്രതി പൊലീസിനോട് സമ്മതിച്ചു.
   TRENDING:രാജ്യത്ത് പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; വില കൂട്ടിയത് 80 ദിവസത്തിനു ശേഷം [NEWS]കഠിനംകുളം കൂട്ടബലാത്സംഗം; ഭർത്താവിന്റെ സുഹൃത്ത് ഒരാൾ മാത്രം; മറ്റുള്ളവരെ ഇയാൾ വിളിച്ചുവരുത്തിയതെന്ന് പൊലീസ് [NEWS]തിരുവനന്തപുരം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ ക്വറന്റീൻ വെട്ടിക്കുറച്ചു; പ്രതിഷേധവുമായി നഴ്സുമാർ [NEWS]
   തണ്ണീര്‍മുക്കത്ത് കഴിഞ്ഞദിവസം നടത്തിയ തെളിവെടുപ്പില്‍ കൊല്ലപ്പെട്ട ഷീബയുടെ വീട്ടിലെ മൊബൈല്‍ ഫോണുകളും താക്കോല്‍ക്കൂട്ടങ്ങളും കത്തികളും കത്രികയും പൊലീസ് കണ്ടെടുത്തിരുന്നു. ദമ്പതിമാരെ അക്രമിച്ച ശേഷം കോട്ടയത്ത് നിന്ന് വരുന്നവഴി തണ്ണീര്‍മുക്കം ബണ്ടില്‍നിന്ന് മുഹമ്മദ് ബിലാല്‍ മൊബൈൽഫോൺ ഉൾപ്പടെയുള്ളവ വേമ്പനാട്ട് കായലിലേക്ക് വലിച്ചെറിയുകയായിരുന്നു.
   First published: